Kerala

അരിക്കൊമ്പൻ അപകടകാരി, 2005-ന് ശേഷം 34 പേർ കാട്ടാനാക്രമണത്തിൽ കൊല്ലപ്പെട്ടു; വനം വകുപ്പ്

അരിക്കൊമ്പൻ അപകടകാരിയെന്ന് വനം വകുപ്പിന്റെ സത്യവാങ്മൂലം. 2005ന് ശേഷം ചിന്നക്കനാൽ-ശാന്തൻപാറ ഭാഗത്ത് 34 പേർ കാട്ടാനാക്രമണത്തിൽ കൊല്ലപ്പെട്ടു. ഇതിൽ ഏഴ് പേരെ കൊന്നത് അരിക്കൊമ്പൻ. മൂന്നുമാസത്തിനിടെ 31 കെട്ടിടങ്ങൾ തകർത്തു. 2017-ൽ മാത്രം തകർത്തത് 52 വീടുകളും ഷോപ്പുകളുമാണെന്ന് സത്യവാങ്മൂലത്തിൽ പറയുന്നു .

അരിക്കൊമ്പനെ പിടികൂടി കോടനാട്ടേക്ക് മാറ്റുകയോ, റേഡിയോ കോളർ ഘടിപ്പിച്ച് വനത്തിനുള്ളിലേക്ക് തുറന്നു വിടുകയോ ചെയ്യും. നിലവിലെ പ്രദേശത്ത് നിന്നും അരിക്കൊമ്പനെ മാറ്റേണ്ടത് അനിവാര്യമെന്ന് വനംവകുപ്പ് വ്യക്തമാക്കി.

അരിക്കൊമ്പനെ നേരത്തെ പലതവണ പിടികൂടി മാറ്റിയതാണ്. പക്ഷെ വീണ്ടും ജനവാസ മേഖലയിലേക്ക് എത്തി.അരിക്കൊമ്പനെ പെരിയാർ കടുവാ സങ്കേതത്തിലേക്ക് മാറ്റുന്നതിനെതിരെ പ്രദേശവാസികൾ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നുവെന്നും സത്യവാങ്മൂലത്തിൽ പറയുന്നു.