India Kerala

വ്യാജ മദ്യകേസ് പ്രതികള്‍ക്കായി വ്യാജ ഫോറന്‍സിക് രേഖയുണ്ടാക്കി; അന്വേഷണത്തിന് ഹെെകോടതി ഉത്തരവ്

വ്യാജ മദ്യകേസ് പ്രതികള്‍ക്ക് വേണ്ടി വ്യാജ ഫോറന്‍സിക് രേഖയുണ്ടാക്കിയതില്‍ വിശദമായ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്. തിരുവനന്തപുരം കെമിക്കല്‍ എക്സാമിനേഷന്‍ ലാബിലെ ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് അന്വേഷണം. പ്രതികള്‍ കോടതിയെ കബളിപ്പിച്ചുവെന്നും ഹൈക്കോടതി പറഞ്ഞു.

2014 ലാണ് കടത്തുരിത്തി പോലിസ് 3 പേര്‍ക്കെതിരെ വ്യാജ കള്ള് കേസ് രജിസ്റ്റ് ചെയ്യുന്നത്. തുടര്‍ന്ന് കള്ളിന്റെ സാമ്പിള്‍ തിരുവനന്തപുരം കെമിക്കല്‍ ലാബിലേക്ക് പരിശോധനയ്ക്കയച്ചു. എന്നാല്‍ ആരോഗ്യത്തിന് ഹാനികരമായതല്ല കള്ളെന്നായിരുന്നു കെമിക്കല്‍ ലാബില്‍ നിന്നും 2017 ല്‍ പോലിസിനും വൈക്കം കോടതിയിലേക്കും അയച്ച റിപോര്‍ട്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ പ്രതികള്‍ ഹൈക്കോടതിയെ സമീപിക്കുകയും 2018 ല്‍ കേസിലെ എഫ്.ഐ.ആര്‍ റദ്ദാക്കുകയും ചെയ്തിരുന്നു.

എന്നാല്‍ ഗുരുതര ആരോഗ്യ പ്രശ്നമുള്ള കള്ളാണ് പിടിച്ചതെന്ന ഒറിജിനല്‍ റിപോര്ട്ട് എക്സൈസ് ഡെപ്യൂട്ടി കമ്മിഷണര്‍ക്ക് ലാബില്‍ നിന്നും അയച്ചിരുന്നു. ഈ കേസിന്റെ അന്വോണഷത്തിലെ പുരോഗതി ആവശ്യപ്പെട്ട് കമ്മിഷണര് കടത്തുരിത്തി പോലിസ് കത്തയച്ചു. ഇതിലൂടെയാണ് തട്ടിപ്പ് മനിസിലായത്. തുടര്‍ന്ന് സര്‍ക്കാര്‍ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ടു. റിപ്പോർട്ട്‌ വ്യാജമാണെന്ന് ഫോറൻസിക് ലാബിലെ ആഭ്യന്തര പരിശോധനയിലും കണ്ടെത്തിയിരുന്നു.