ഭക്ഷണം തൊണ്ടയിൽ കുടുങ്ങി ഒന്നര വയസ് പ്രായമുളള കുട്ടി മരിച്ചു. മാവേലിക്കര മാങ്കാംങ്കുഴി മലയിൽ പടീറ്റതിൽ വിജേഷ്-ദിവ്യദാസ് ദമ്പതികളുടെ മകൻ വൈഷ്ണവ് ആണ് മരിച്ചത്. രാവിലെ എട്ടരയോടെയായിരുന്നു സംഭവം. ബന്ധുക്കൾ കഴിച്ചു കൊണ്ടിരുന്ന മുറുക്കിൻ്റെ ഒരു കഷണം എടുത്ത് കഴിക്കുന്നതിനിടയിൽ കുട്ടിയുടെ തൊണ്ടയിൽ കുടുങ്ങുകയായിരുന്നു. തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Related News
പൊലീസ് കസ്റ്റഡിയിൽ മരിച്ച സുരേഷ് കുമാറിന്റെ പത്തോളജിക്കൽ പരിശോധന ഫലം ഇന്ന് ലഭിക്കും
തിരുവനന്തപുരത്ത് പൊലീസ് കസ്റ്റഡിയിൽ മരിച്ച സുരേഷ് കുമാറിന്റെ പത്തോളജിക്കൽ പരിശോധന ഫലം ഇന്ന് ലഭിക്കും. ഹൃദയാഘാതത്തിന്റെ കാരണം മനസ്സിലാക്കാനാണ് പത്തോളജിക്കൽ പരിശോധന നടത്തിയത്. മരണകാരണം ഹൃദയാഘാതം തന്നെയെന്ന് പോസ്റ്റ്മോർട്ടത്തിൽ സ്ഥിരീകരിച്ചിരുന്നു. മർദ്ദനമാണ് മരണകാരണമെന്നാണ് റിപ്പോർട്ടെങ്കിൽ അന്വേഷണം സിബിഐക്ക് മാറും. സുരേഷിന്റെ മരണം കസ്റ്റഡി മരണം മൂലമെന്നായിരുന്നു ബന്ധുക്കളുടെയും നാട്ടുകാരുടെയും ആരോപണം.പരാതിയുടെ അടിസ്ഥാനത്തിൽ സബ് കളക്ടർ അന്വേഷണത്തിനും നിർദ്ദേശിച്ചിരുന്നു. രേഖാമൂലം പരാതി ലഭിച്ചാൽ വിശദമായ അന്വേഷണം നടത്താമെന്നാണ് പൊലീസ് കംപ്ലയിന്റ് അതോറിറ്റിയുടെ നിലപാട്. തിരുവല്ലം ജഡ്ജികുന്നിൽ സ്ഥലം കാണാനെത്തിയ […]
സംസ്ഥാനത്ത് ഇന്ന് 2035 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു
സംസ്ഥാനത്ത് ഇന്ന് 2035 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കോഴിക്കോട് 255, എറണാകുളം 232, കൊല്ലം 224, കണ്ണൂര്‍ 205, മലപ്പുറം 173, കോട്ടയം 168, തിരുവനന്തപുരം 162, തൃശൂര്‍ 153, ആലപ്പുഴ 133, കാസര്‍ഗോഡ് 84, പാലക്കാട് 80, പത്തനംതിട്ട 70, വയനാട് 53, ഇടുക്കി 43 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. സൗത്ത് ആഫ്രിക്കയില്‍ നിന്നും വന്ന ഒരാള്‍ക്കും ബ്രസീലില്‍ നിന്നും വന്ന ഒരാള്‍ക്കും കഴിഞ്ഞ 24 മണിക്കൂറിനകം കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ […]
മുന്‍ മന്ത്രി പി.ശങ്കരന് അന്തരിച്ചു
മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന അഡ്വക്കറ്റ് പി ശങ്കരന് അന്തരിച്ചു.കോഴിക്കോട് ചൂലുരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. സംസ്കാരം നാളെ കടിയങ്ങാട്ടെ വീട്ടുവളപ്പില്‍ നടക്കും. അര്‍ബുദ രോഗ ബാധയെത്തുടര്‍ന്ന് ഏറെ നാളായി ചൂലുരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു പി ശങ്കരന്. ഇന്നലെ രാത്രി പത്തരയോടെയാണ് മരണം സംഭവിച്ചത്. കോഴിക്കോട് ഡി.സി.സി പ്രസിഡന്റ് ടി.സിദ്ധിഖ് അടക്കമുള്ള നേതാക്കള്‍ ആശുപത്രിയലെത്തിയിരുന്നു. തുടര്‍ന്ന് ഭൌതിക ശശീരം കാരപ്പറമ്പിലെ വസതിയിലേക്കെത്തിച്ചു. ഇന്ന് ഉച്ചക്ക് രണ്ടു മണി മുതല്‍ നാലു മണി വരെ കോഴിക്കോട് ഡി. […]