India Kerala

ഗള്‍ഫ് രാജ്യങ്ങളില്‍ കുടുങ്ങിയ പ്രവാസികളെ ഉടന്‍ നാട്ടിലെത്തിക്കും

കോവിഡ് മൂലം ഗള്‍ഫ് രാജ്യങ്ങളില്‍ കുടുങ്ങിയ പ്രവാസികളെ ഉടന്‍ നാട്ടിലെത്തിക്കും. ദുബൈയില്‍ നിന്ന് കരിപ്പൂരിലേക്കുള്ള യാത്രക്കാരില്‍ ആര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടില്ല. ഇവരുടെ റാപ്പിഡ് പരിശോധന പൂര്‍ത്തിയായി. 177 യാത്രക്കാരാണ് കരിപ്പൂരിലെത്തുക. പ്രവാസികളെ തിരിച്ചെത്തിക്കാന്‍‍ കൊച്ചിയില്‍ നിന്ന് പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനം അബൂദുബൈയിലെത്തിയിട്ടുണ്ട്.

പൈലറ്റ് അടക്കമുള്ളവർ പ്രത്യേക മെഡിക്കൽ പരിശീലനം പൂർത്തിയാക്കിയ ശേഷമാണ് വിമാനം പുറപ്പെട്ടത്. മെഡിക്കൽ കോളജിലെ വിദഗ്ധ സംഘത്തിന്റെ പ്രത്യേക പരിശിലീനം, ആര്‍.ടി. പി.സി ആർ പരിശോധന എല്ലാം പൂർത്തിയായ ശേഷമായിരുന്നു പൈലറ്റുമാരും ക്യാബിൻ ക്രൂവും അടങ്ങുന്ന സംഘം വിമാനത്തിൽ കയറിയത്.

ചരിത്ര ദൗത്യത്തിന്റെ സന്തോഷത്തിലായിരുന്നു സംഘം. 12.30ഓടെ വിമാനം അബുദാബിക്ക് പുറപ്പെട്ടു. 179യാത്രക്കാരുമായി വിമാനം രാത്രി പത്തു മണിയോടെ തിരിച്ചെത്തും. പ്രത്യേക വൈദ്യ പരിശീലനം നേടിയ സംഘമാണ് കരിപ്പൂരിൽ നിന്നുള്ള എയർ ഇന്ത്യയുടെ വിമാനവുമായി പുറപ്പെട്ടത്. വിമാനം നേരത്തെ അണു വിമുക്തമാക്കിയിരുന്നു.