അനധികൃത ഫ്ളക്സുകളും ബാനറുകളും നീക്കം ചെയ്യാൻ ഡി.ജി.പി നടപടി സ്വീകരിക്കണമെന്ന് ഹൈക്കോടതി. അനധികൃത ഫ്ളക്സ് സ്ഥാപിച്ചവർക്കെതിരെ കേസെടുക്കണമെന്ന് കോടതി ഉത്തരവിട്ടു. കോടതി ഉത്തരവുകൾ നടപ്പാക്കുന്നില്ല. രാഷ്ട്രീയ പാർട്ടിക്കാരെയും മതസംഘടനകളെയും നിയന്ത്രിക്കാന്‍ ബുദ്ധിമുട്ടെന്നും കോടതി വ്യക്തമാക്കി. ഫ്ളക്സ് നീക്കുന്നത് സംബന്ധിച്ച് ഡി.ജി.പി സർക്കുലർ ഇറക്കണമെന്നും സ്റ്റേഷൻ മേധാവികൾക്ക് നിർദേശം നൽകണമെന്നും കോടതി ഉത്തരവിട്ടു.
നിരോധനത്തിന് ശേഷമുള്ള പ്ലാസ്റ്റിക് ഉൽപന്നങ്ങൾ പിടിച്ചെടുത്ത് നശിപ്പിക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടു. പ്ലാസ്റ്റിക് പിടിച്ചെടുത്ത് നശിപ്പിക്കാൻ സമയ പരിധി നിശ്ചയിക്കണം. പരിസ്ഥിതി വകുപ്പുമായി ചേർന്ന് പരിശോധന നടത്തണം. പരിശോധനയ്ക്കുള്ള സമയവും തിയതിയും ഉൽപാദകരെ നേരത്തെ അറിയിക്കണമെന്നും കോടതി നിർദ്ദേശിച്ചു.