India Kerala

പുനപ്പരിശോധന ഹരജിയും തളളി; ഇനി എന്തുചെയ്യുമെന്ന ആശങ്കയില്‍ മരട് ഫ്ലാറ്റിലെ താമസക്കാര്‍

മരടിലെ ഫ്ലാറ്റുകൾ പൊളിക്കുന്നതിനെതിരായ പുനപ്പരിശോധന ഹരജി സുപ്രീംകോടതി തളളിയതോടെ ഇനി എന്ത് ചെയ്യുമെന്ന ആശങ്കയിലാണ് ഫ്ലാറ്റിലെ താമസക്കാര്‍. കേസ് തുറന്ന കോടതിയിൽ കേൾക്കണമെന്ന ആവശ്യവും നിരാകരിക്കപ്പെട്ടതോടെ സമ്പദ്യത്തിന്റെ മുക്കാല്‍ ഭാഗവും ചെലവഴിച്ച് വാങ്ങിയ ഫ്ലാറ്റുകള്‍ ഉപേക്ഷിച്ച് പോകേണ്ട അവസ്ഥയിലാണ് ഇവര്‍.

മരട് നഗരസഭയില്‍ തീരദേശമേഖലാ ചട്ടം ലംഘിച്ച് നിര്‍മിച്ച ഫ്‌ളാറ്റ് സമുച്ചയങ്ങള്‍ ഒരു മാസത്തിനകം പൊളിച്ചുനീക്കണമെന്ന് സുപ്രീം കോടതി മെയ് എട്ടിനാണ് വിധിച്ചത്. വിധിക്കെതിരെ ഫ്ലാറ്റുകളിലെ താമസക്കാർ നൽകിയ റിട്ട് ഹർജികൾ നേരത്തെ കോടതി തള്ളിയിരുന്നു. റിവ്യൂ ഹരജിയും തുറന്ന കോടതിയില്‍ കേസ് കേള്‍ക്കുമെന്ന പ്രതീക്ഷയും കോടതി വിധിയോടെ അസ്തമിച്ചു. ഇതോടെ ഇനി എന്ത് ചെയ്യുമെന്ന ആശങ്കയിലാണ് ഫ്ലാറ്റിലെ താമസക്കാര്‍. കേസ് തുറന്ന കോടതിയിൽ കേൾക്കണമെന്ന ആവശ്യവും നിരാകരിക്കപ്പെട്ടതോടെ സമ്പാദ്യത്തിന്റെ മുക്കാല്‍ ഭാഗവും ചെലവഴിച്ച് വാങ്ങിയ ഫ്ലാറ്റുകള്‍ ഉപേക്ഷിച്ച് പോകേണ്ട അവസ്ഥയിലാണ് ഇവര്‍.

10 വര്‍ഷം മുമ്പ് തന്നെ ലക്ഷങ്ങള്‍ മുടക്കി ഫ്ലാറ്റ് വാങ്ങിയവരുണ്ട്. അന്ന് 40 ലക്ഷം മുതല്‍ 80 ലക്ഷം വരെ നല്‍കിയാണ് പലരും ഫ്ലാറ്റുകള്‍ സ്വന്തമാക്കിയത്. കഴിഞ്ഞ വര്‍ഷങ്ങളിലും മൂന്ന് മാസം മുമ്പ് വരെയും ഒരു കോടിയും മൂന്ന് കോടി വരെയും പണം മുടക്കി ഫ്ലാറ്റ് വാങ്ങിയവരുമുണ്ട് ഇക്കൂട്ടത്തില്‍.