ബീമാപള്ളിയിലെ മത്സ്യതൊഴിലാളികള്‍ക്ക് സര്‍ക്കാര്‍ ഫ്ലാറ്റ് സമുച്ചയം. മത്സ്യതൊഴിലാളികള്‍ക്കുള്ള സര്‍ക്കാര്‍ പദ്ധതിയില്‍ നിന്ന് ഒഴിവാക്കിയതായി പരാതി ഉയര്‍ന്ന ബീമാപള്ളി നിവാസികള്‍ക്കുള്ള ഫ്ലാറ്റ് പദ്ധതിക്ക് മുഖ്യമന്ത്രി തറക്കല്ലിട്ടു. ബീമാപള്ളി വലിയ തുറ നിവാസികള്‍ക്കായി ആകെ 164 ഫ്ലാറ്റുകളാണ് നിര്‍മിക്കുന്നത്. മീഡിയവണ്‍ ഇംപാക്ട്.
സര്‍ക്കാര്‍ ഫ്ലാറ്റ് പദ്ധതിയില്‍ നിന്ന് ഒഴിവാക്കപ്പെട്ട ബീമാപള്ളി നിവാസികള്‍ക്ക് പ്രത്യേകം ഫ്ലാറ്റ് നിര്‍മിക്കുമെന്ന വാഗ്ദാനം സര്‍ക്കാര്‍ പാലിക്കുകയാണ്. ബീമാപള്ളി, വലിയതുറ പ്രദേശങ്ങളിലെ മത്സ്യതൊഴിലാളികള്‍ക്കായി രണ്ട് സ്ഥലങ്ങളിലായാണ് ഫ്ലാറ്റ് നിര്‍മിക്കന്‍ തീരുമാനിച്ചത്. ആകെ 168 ഫ്ലാറ്റുകള്‍ ഉണ്ടാകുമെന്ന് ഫിഷറീസ് മന്ത്രി ജെ മെഴ്സിക്കുട്ടിയമ്മ പറഞ്ഞു.
പത്തേക്കറിലെ സുനാമി കോളനിക്ക് സമീപവും വലിയതുറ സെന്റ് സേവിയേഴ്സ് ചര്‍ച്ച് സമീപവുമായാണ് സ്ഥലം കണ്ടെത്തിയിരിക്കുന്നത്. ഒരു വര്‍ഷം കൊണ്ട് നിര്‍മാണം പൂര്‍ത്തിയാക്കാനാണ് ഉദ്ദേശിക്കുന്നതെന്നും മന്ത്രി പറഞ്ഞു. ഫ്ലാറ്റുകളുടെ ശിലാസ്ഥാപനം മുഖ്യമന്ത്രി പിണറായി വിജയന് നിര്‍വഹിച്ചു.
മുട്ടത്തറയില്‍ മത്സ്യതൊഴിലാളികള്‍ക്കായി നിര്‍മിച്ച ഫ്ലാറ്റ് സമുച്ചയത്തില്‍ നിന്ന ബീമാപള്ളി നിവാസികളെ ഒഴിവാക്കിയത് വിവാദമായിരുന്നു. സര്‍ക്കാര്‍ ഫ്ലാറ്റിനായി ബീമാപള്ളിക്കാര്‍ പ്രക്ഷോഭം ആരംഭിക്കുകയും ചെയ്തിരുന്നു.