കേരളത്തിലെ മത്സ്യ തൊഴിലാളികൾക്ക് ഫിഷറീസ് വകുപ്പിന്റെ ജാഗ്രതാ നിർദേശം. മുങ്ങിക്കപ്പലുകളുടെ സാന്നിധ്യം പുറംകടലിൽ കണ്ടാൽ അറിയിക്കണം. കടൽ വഴിയും ആക്രമണത്തിന് സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് നിര്‍ദേശം.
Related News
‘തെരഞ്ഞെടുപ്പാണ്, പരസ്യ പ്രതികരണങ്ങള്‍ മാറ്റി വെക്കാം’
പാലാ ഉപതെരഞ്ഞെടുപ്പ് കഴിയും വരെ എല്ലാവരും പരസ്യ പ്രതികരണങ്ങൾ മാറ്റി വെക്കണമെന്ന് കെ മുരളീധരന് എം.പി. തെരഞ്ഞെടുപ്പ് തീരും വരെ തര്‍ക്കങ്ങളും അഭിപ്രായ വ്യത്യാസങ്ങളും ഒഴിവാക്കണമെന്ന് എം.പി പറഞ്ഞു. അഭിപ്രായ വ്യത്യാസങ്ങള്‍ക്ക് അവധി കൊടുക്കേണ്ട നേരമാണ്. പ്രശ്നങ്ങളുണ്ടെങ്കില്‍ പാര്‍ട്ടി തന്നെ പരിഹരിക്കണമെന്നും വേണ്ടി വന്നാല്‍ തെരഞ്ഞെടുപ്പിന് ശേഷം യു.ഡി.എഫ് കൂടിയിരുന്ന് പരിഹാരം കാണണമെന്നും മുരളീധരന് പറഞ്ഞു. ചിഹ്നം പാലായിൽ ഒരു പ്രശ്നമേ അല്ലെന്നും കെ മുരളീധരന് കോഴിക്കോട് പറഞ്ഞു.
കോഴിക്കോട് ബീച്ചിലെ സംഗീത പരിപാടിക്കിടെ സംഘർഷം; വിദ്യാർഥികൾ ഉൾപ്പടെ 44 പേർക്ക് പരുക്ക്
കോഴിക്കോട് ബീച്ച് കാർണ്ണിവൽ സംഘർഷത്തിൽ വിദ്യാർഥികൾ ഉൾപ്പടെ 44 പേർക്ക് പരുക്കേറ്റു. 6 പൊലീസുകാർക്കും പരുക്കുണ്ട്. ബീച്ചിലെ സംഗീതപരിപാടിക്കിടെ ബാരിക്കേഡ് മറിഞ്ഞ് ആദ്യം അപകടമുണ്ടാവുകയായിരുന്നു. അതിനെ തുടർന്നുണ്ടായ സംഘർഷത്തിൽ കൂട്ടയടി നടക്കുകയും പൊലീസിന് നേരെ ആക്രമണമുണ്ടാവുകയും ചെയ്തു. മതിയായ സൗകര്യമൊരുക്കിയില്ലെന്ന് കണ്ടെത്തിയതിനെത്തുടർന്ന് സംഘാടകർക്കെതിരെയും പൊലീസിനെ ആക്രമിച്ച കണ്ടാലറിയാവുന്ന അമ്പത് പേർക്കെതിരെയും കേസെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് വെള്ളയിൽ പൊലീസ് രണ്ട് കേസുകളാണ് ഇതുവരെ രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇന്നലെ വൈകിട്ടാണ് ബീച്ചിലെ സംഗീതപരിപാടിക്കിടെ സംഘർഷമുണ്ടായത്. പരിപാടിയിൽ ഉൾക്കൊള്ളാവുന്നതിലും അധികം പേർക്ക് […]
അതിർത്തി കടന്നെത്തുന്ന ഒരു ഭീകരനും ജീവനോടെ തിരികെ പോവില്ല: കരസേനാ മേധാവി
അതിർത്തി കടന്നെത്തുന്ന ഒരു ഭീകരനും ജീവനോടെ തിരികെ പോവില്ലെന്ന് കരസേനാ മേധാവി ജനറൽ മനോജ് മുകുന്ദ് നരവനെ. നഗ്രോട്ടയിൽ നടന്ന സൈനിക നീക്കത്തിനു പിന്നാലെയാണ് പാകിസ്താനെ പേരെടുത്ത് പരാമർശിക്കാതെ കരസേനാ മേധാവി മുന്നറിയിപ്പ് നൽകിയത്. വ്യാഴാഴ്ച പുലർച്ചെ കശ്മീരിലെ നാഗ്രോട്ടയിൽ നാല് ഭീകരരെ സൈന്യം വധിച്ചിരുന്നു. “ഇത് വളരെ വിജയകരമായ ഒരു ദൗത്യമായിരുന്നു. സേനയുടെ കൂട്ടായ പ്രവർത്തനത്തിന്റെ ശക്തിയാണ് ഇതിൽ നിന്ന് വ്യക്തമായത്. അതിർത്തി കടന്നെത്തുന്ന എതിരാളികൾക്കും ഭീകരർക്കുമുള്ള വ്യക്തമായ സന്ദേശമാണ് ഇത്. ഇങ്ങനെയായിരിക്കും അവരോടും പെരുമാറുക. […]