അമ്പലപ്പുഴ പുറക്കാട് പടിഞ്ഞാറ് മത്സ്യബന്ധനത്തിനിടെ കടലിൽ കുഴഞ്ഞുവീണ് മത്സ്യത്തൊഴിലാളി മരിച്ചു. പുന്നപ്ര വടക്കു പഞ്ചായത്ത് പതിനാറാം വാർഡിൽ കായൽ തീരത്ത് വീട്ടിൽ ശിശുപാലൻ ആണ് മരിച്ചത്. ശനിയാഴ്ച രാവിലെ 9ന് പരാശക്തിയെന്ന വള്ളത്തിൽ കുഴഞ്ഞു വീണപ്പോൾ വള്ളത്തിൻ്റെ പടിയിൽ തലയിടിച്ചായിരുന്നു അപകടം ഉണ്ടായത്.
Related News
‘വോയിസ് ഓഫ് സത്യനാഥൻ’ നാളെ മുതൽ തീയേറ്ററുകളിൽ
ജനപ്രീയ നായകൻ ദിലീപ് മൂന്ന് വർഷത്തെ ഇടവേളക്ക് ശേഷം അഭിനയിച്ച “വോയിസ് ഓഫ് സത്യനാഥൻ” ജൂലൈ 28 -ന് റിലീസ് ചെയ്യുന്നു. ബാദുഷാ സിനിമാസിന്റെയും പെൻ ആൻഡ് പേപ്പർ ക്രിയേഷൻസിന്റെയും ഗ്രാൻഡ് പ്രൊഡക്ഷൻസിന്റെയും ബാനറിൽ എൻ.എം ബാദുഷ, ഷിനോയ് മാത്യു, ദിലീപ്, രാജൻ ചിറയിൽ എന്നിവർ സംയുക്തമായാണ് ഈ സിനിമ നിർമ്മിച്ചിരിക്കുന്നത്. ചിരിയും കളിയും കാര്യവുമായി എത്തുന്ന ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്തിരിക്കുന്നത് നിരവധി ഹിറ്റ് ചിത്രങ്ങളിലൂടെ മലയാളിക്ക് സുപരിചിതനായ റാഫിയാണ്. ചിത്രം റിലീസ് ചെയ്യുന്നത് ആൻ […]
മഴ: അരുവിക്കര ഡാമിന്റെ ഷട്ടറുകൾ ഉയർത്തും
സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ തിരുവനന്തപുരം അരുവിക്കര ഡാമിന്റെ ഷട്ടറുകൾ ഉയർത്തും. ഇന്ന് രാവിലെ10 ന് രണ്ടാമത്തേയും നാലാമത്തേയും ഷട്ടറുകൾ 30cm വീതമാണ് (ആകെ 60cm) ഉയർത്തുക. ഈ സാഹചര്യത്തിൽ സമീപ വാസികൾ ജാഗ്രത പാലിയ്ക്കണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. അതേസമയം വടക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിൽ ചക്രവാതചുഴി നിലനിൽക്കുന്നു. നാളെയോടെ വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ പുതിയൊരു ചക്രവാതചുഴി രൂപപ്പെടാൻ സാധ്യത. തുടർന്നുള്ള 48 മണിക്കൂറിൽ ഇത് ന്യുന മർദ്ദമായി ശക്തി പ്രാപിക്കാനും സാധ്യതയെന്ന് […]
കുമ്മനവും ചാഴികാടനും വീണയും പത്രിക സമര്‍പ്പിച്ചു
കോട്ടയം: കോട്ടയം മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥി തോമസ് ചാഴികാടനും തിരുവനന്തപുരം മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ഥി കുമ്മനം രാജശേഖരനും പത്തനംതിട്ട മണ്ഡലത്തില ഇടത് മുന്നണി സ്ഥാനാര്‍ഥി വീണാ ജോര്‍ജും നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എയ്ക്കും കോട്ടയത്തെ യുഡിഎഫ് നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും ഒപ്പം എത്തിയാണ് ചാഴികാടന് വരണാധികാരി മുന്‍പാകെ പത്രിക സമര്‍പ്പിച്ചത്. ബിജെപി-ബിഡിജഐസ് നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും ഒപ്പം എത്തി കളക്ടര്‍ കെ.വാസുകിക്ക് കുമ്മനം പത്രിക സമര്‍പ്പിച്ചു. പത്തനംതിട്ടയിലെ ഇടതു മുന്നണി പ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കും ഒപ്പം എത്തിയാണ് വീണാ […]