ഫിഷറീസ് വി.സി നിയമനം; സര്‍ക്കാരിനോടും ചാന്‍സലറോടും വിശദീകരണം തേടി ഹൈക്കോടതി
ഫിഷറീസ് വി സി നിയമനത്തില്‍ നേരത്തെ തന്നെ ആക്ഷേപങ്ങള്‍ ഉയര്‍ന്നിരുന്നു. തുടര്‍ന്നാണ് ഹര്‍ജി കോടതിയിലെത്തിയത്. യുജിസി, ഫിഷറീസ് സര്‍വകലാശാലാ ആക്ടുകളില്‍ പാനല്‍ നിര്‍ബന്ധമാണെന്ന കാര്യം തള്ളിക്കളഞ്ഞുകൊണ്ടാണ് റിജി ജോണിന്റെ നിയമനം എന്നാണ് ഹര്‍ജിക്കാര്‍ ആരോപിക്കുന്നത്. എന്നാല്‍ ഗവര്‍ണര്‍ക്ക് സെര്‍ച്ച് കമ്മിറ്റി നല്‍കിയത് ഒരാളുടെ പേര് മാത്രമാണ് നല്‍കിയത് എന്നും തെരഞ്ഞെടുപ്പിനുള്ള അവസരം ഗവര്‍ണര്‍ക്ക് ലഭിച്ചിരുന്നില്ലെന്നും ഹര്‍ജിയില്‍ പറയുന്നു. ഹര്‍ജിക്കാരുടെ ഭാഗം കേട്ട കോടതി ചാന്‍സലറോടും സര്‍ക്കാരിനോടും വിശദീകരണം ആവശ്യപ്പെട്ടു.
2021 ജനുവരി 22 ന് ഫിഷറീസ് സര്‍വകലാശാല വി.സി നിയമനവുമായി ബന്ധപ്പെട്ട സേര്‍ച്ച് കമ്മിറ്റി യോഗം ചേര്‍ന്ന് ഡോ. കെ റിജി ജോണിനെ വിസി ആയി നാമനിര്‍ദേശം ചെയ്ത്. ഫിഷറീസ് സര്‍വകലാശാല ഡീന്‍ ആയിരുന്നു ഡോ. റിജി ജോണ്‍. നേരത്തെ തമിഴ്നാട്ടിലെ ഫിഷറീസ് സര്‍വകലാശാലയില്‍ പ്രവര്‍ത്തിക്കുകയായിരുന്നു റിജി ജോണ്‍.