ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള മലയാളികളുടെ ആദ്യ സംഘം ഇന്ന് കേരളത്തിലെത്തും. മുത്തങ്ങ, വാളയാര് ചെക്ക് പോസ്റ്റ് വഴിയാണ് ആദ്യ സംഘം എത്തുക. മറ്റു ചെക്ക്പോസ്റ്റുകള് വഴി വരുംദിവസങ്ങളിലും ആളുകളെ പ്രവേശിപ്പിക്കാനാണ് സര്ക്കാര് തീരുമാനം. നോര്ക്ക വഴി രജിസ്റ്റര് ചെയ്ത ഇതര സംസ്ഥാനത്തെ മലയാളികളുടെ ആദ്യ സംഘമാണ് ഇന്ന് കേരളത്തിലെത്തുക. മൈസൂരിലെ ഓള് ഇന്ത്യ ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആന്ഡ് ഹിയറിങ്ങില് ചികിത്സക്ക് പോയ സംഘം രാവിലെ 11 മണിക്ക് മുത്തങ്ങ ചെക്ക് പോസ്റ്റ് വഴി എത്തും. മൈസൂര് കലക്ടറുടെ അനുമതിയോടെയാണ് സംഘം എത്തുന്നത്. വാളയാര് ചെക്പോസ്റ്റ് വഴിയും നാളെ ഇതര സംസ്ഥാനത്ത് നിന്നും ആളുകള് എത്തുന്നുണ്ട്. ഉച്ചയ്ക്ക് ഒരു മണി മുതല് വൈകുന്നേരം നാല് മണിവരെയാണ് ആളുകളെ കടത്തിവിടുക. ഇതിനായി 16 കൌണ്ടറുകളും സജ്ജീകരിച്ചിട്ടുണ്ട്. ചെക്ക് പോസ്റ്റിൽ എത്തുന്ന ആളുകളെ മെഡിക്കല് പരിശോധനക്ക് വിധേയമാക്കും. രോഗലക്ഷണമുള്ളവരെ ആശുപത്രിയിലേക്ക് മാറ്റും അല്ലാത്തവരെ വീടുകളിലും സര്ക്കാര് ഒരുക്കിയ ക്വറന്റൈന് സെന്ററിലും നിരീക്ഷണത്തിലാക്കും. 1,50,000ത്തോളം പേരാണ് ഇതര സംസ്ഥാനങ്ങളില് നിന്നും കേരളത്തിലേക്ക് തിരിച്ചെത്താനായി രജിസ്റ്റര് ചെയ്തത്. ആര്യങ്കാവ്, ഇഞ്ചിവിള, മഞ്ചേശ്വരം ചെക്പോസ്റ്റുകള് വഴി തിരിച്ചെത്തുന്ന മലയാളികളെ വരും ദിവങ്ങളില് കേരളത്തിലേക്ക് പ്രവേശിപ്പിക്കും. തമിഴ്നാട് സര്ക്കാരിന്റെ അനുമതി ലഭിച്ച ശേഷമായിരിക്കും ആളുകളെ സംസ്ഥാനത്തേക്ക് പ്രവേശിപ്പിക്കുകയെന്ന് ഇടുക്കി ജില്ല കലക്ടര് അറിയിച്ചു. അതേ സമയം മടങ്ങിവരാന് ആഗ്രഹിക്കുന്ന മലയാളികള്ക്കായി മതിയായ യാത്രാസൌകര്യം സര്ക്കാര് ഏര്പ്പെടുത്താത്തത് വിവാദമായിട്ടുണ്ട്. സ്വന്തം ഉത്തരവാദിത്തത്തില് സ്വകാര്യ വാഹനങ്ങളില് തിരികെ എത്താനാണ് സര്ക്കാര് നല്കിയ നിര്ദേശം.
Related News
‘രോഹിത് മാനസികമായി അൽപ്പം ക്ഷീണിതനാണ്’; ഇന്ത്യൻ നായകനെക്കുറിച്ച് മുൻ ഓസ്ട്രേലിയൻ ഓൾറൗണ്ടർ
മോശം ഫോമിലുള്ള ഇന്ത്യൻ നായകൻ രോഹിത് ശർമ്മയ്ക്ക് ഐപിഎല്ലിലും റൺസ് കണ്ടെത്താനാകുന്നില്ല എന്നത് നിഷേധിക്കാനാവില്ല. ഈ സീസണിൽ ഒരു അർധസെഞ്ച്വറി മാത്രമാണ് മുംബൈ ഇന്ത്യൻസ് നായകന് നേടാനായത്. കൂടാതെ അഞ്ച് തവണ ചാമ്പ്യൻമാരായ എംഐ ഈ സീസണിലെ ആദ്യ ഏഴ് മത്സരങ്ങളിൽ നാല് തോൽവികൾ ഏറ്റുവാങ്ങി. നിലവിൽ 10 ടീമുകളുടെ പോയിന്റ് പട്ടികയിൽ എട്ടാം സ്ഥാനത്താണ് രോഹിതിന്റെ മുംബൈ ഇന്ത്യൻസ്. ഇപ്പോഴിതാ ഹിറ്റ്മാൻ രോഹിത് ശർമ്മയുടെ ജോലിഭാരത്തെക്കുറിച്ച് പറയുകയാണ് മുൻ ഓസ്ട്രേലിയൻ ഓൾറൗണ്ടർ ഷെയ്ൻ വാട്സൺ. ഗ്രേഡ് […]
കുൽഗാം ഏറ്റുമുട്ടലിൽ ജെയ്ഷെ ഭീകരൻ കൊല്ലപ്പെട്ടു
ജമ്മു കശ്മീരിലെ കുൽഗാം ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട ജയ്ഷെ മുഹമ്മദ് (ജെഎം) ഭീകരൻ, 2018 മുതൽ ഷോപ്പിയാനിലും കുൽഗാമിലും സജീവമായ പാകിസ്താൻ പൗരനായ ബാബർ ആണെന്ന് തിരിച്ചറിഞ്ഞതായി ഇൻസ്പെക്ടർ ജനറൽ ഓഫ് പൊലീസ് (കശ്മീർ) വിജയ് കുമാർ അറിയിച്ചു. ഒരു റൈഫിൾ, ഒരു പിസ്റ്റൾ, രണ്ട് ഗ്രനേഡുകൾ എന്നിവ ഭീകരനിൽ നിന്ന് കണ്ടെടുത്തതായി ഐജിപി പറഞ്ഞു. ബുധനാഴ്ച രാവിലെയാണ് ജമ്മു കശ്മീരിലെ കുൽഗാം ജില്ലയിലെ പരിവാൻ മേഖലയിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടലുണ്ടായത്. സ്ഥലത്ത് ഇന്ത്യൻ സൈന്യത്തിന്റെയും […]
വാളയാറിലെ സഹോദരിമാരുടെ മരണത്തില് സി.ബി.ഐ അന്വേഷണം വേണമെന്ന് കുട്ടികളുടെ അമ്മ
വാളയാറിലെ കുട്ടികളുടെ മരണത്തില് സി.ബി.ഐ അന്വേഷണം വേണമെന്ന് കുട്ടികളുടെ അമ്മ. കുട്ടിയെ പീഡിപ്പിക്കുന്നത് കണ്ടെന്ന് മജിസ്ട്രേറ്റിനോട് നേരിട്ട് പറഞ്ഞു. കോടതിക്ക് അകത്ത് നിന്ന പ്രതിയെ ചൂണ്ടിക്കാണിച്ചതാണ്. എന്നിട്ടും കോടതി അത് മുഖവിലക്കെടുത്തിലെന്നും അമ്മ പറഞ്ഞു. തന്റെ ഇളയ കുട്ടിയെ കൊന്നത് തന്നെയാണെന്ന് ഇവര് ഇന്നലെ മീഡിയവണിനോട് വെളിപ്പെടുത്തിയിരുന്നു. ചേച്ചി മരിച്ച സമയത്ത് മുഖം മൂടി ധരിച്ച രണ്ട് പേര് ഇറങ്ങിപ്പോകുന്നത് കണ്ടുവെന്ന് ഇളയമകള് പറഞ്ഞത് പൊലീസിനോട് പറഞ്ഞിരുന്നു. ഇത് അറിഞ്ഞ പ്രതികള് ഇളയമകളേയും കൊന്ന് കെട്ടിത്തൂക്കിയതാണെന്നും അമ്മ […]