ധര്‍മശാലയില്‍ പ്ലൈവുഡ് ഫാക്ടറിയില്‍ തീപിടുത്തം. സ്നേക്ക് പാര്ക്കിന് സമീപമുള്ള ഫാക്ടറിയിലാണ് തീപിടുത്തം ഉണ്ടായത്. ഇന്നലെ അര്‍ധരാത്രിയോടെയാണ് സംഭവം. പ്ലൈവുഡും ഫാക്ടറിയുടെ ഭൂരിഭാഗവും കത്തിനശിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തല്‍. കണ്ണൂരില്‍നിന്നും തളിപ്പറമ്പില്‍ നിന്നുമായി എട്ട് യൂണിറ്റോളം ഫയര്‍ഫോഴ്സ് സ്ഥലത്തെത്തിയാണ് തീയണച്ചത്. പൊലീസും ഫയര്‍ഫോഴ്സും നാട്ടുകാരും ചേര്‍ന്ന് തീയണക്കാന്‍ പരിശ്രമിച്ചതിനാല്‍ ഇന്ന് പുലര്‍ച്ചെ നാല് മണിയോടെ തീ നിയന്ത്രണ വിധേയമാക്കാന്‍ കഴിഞ്ഞു. അതേസമയം തീപിടുത്തത്തിന്റെ കാരണം ഇനിയും വ്യക്തമല്ല.
Related News
ബിനോയ് കോടിയേരിക്കെതിരായ പീഡന പരാതി; മുൻകൂർ ജാമ്യാപേക്ഷയിൽ വിധി ഇന്ന്
ബിഹാർ സ്വദേശിയായ യുവതി നൽകിയ പീഡന പരാതിയിൽ ബിനോയ് കോടിയേരിയുടെ മുൻകൂർ ജാമ്യാപേക്ഷയിൽ ഇന്ന് വിധി പറയും. യുവതിയുടെ പുതിയ വാദങ്ങള്‍ കൂടി പരിഗണിച്ചായിരിക്കും മുംബൈ ദിൻഡോഷി സെഷൻസ് കോടതി അന്തിമ തീരുമാനമെടുക്കുക. ബിനോയ്ക്കെതിരെ യുവതി സമര്‍പ്പിച്ച തെളിവുകളും കോടതി പരിശോധിക്കും. കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു മുംബൈ ദിൻഡോഷി സെഷൻസ് കോടതി ബിനോയ് കോടിയേരിയുടെ മുന്കൂര്ജാമ്യാപക്ഷ പരിഗണിച്ചത്. എന്നാല്‍ ബിനോയിക്കെതിരായി യുവതി കൂടുതല്‍ തെളിവുകള്‍ കോടതിയില്‍ സമര്‍പ്പിച്ചു. ഇതിനു പുറമെ പ്രത്യേക അഭിഭാഷകനെ നിയമിക്കാന്‍ അനുവദിക്കണമെന്നും യുവതി ആവശ്യപ്പെടുകായിരുന്നു. […]
കെ. സുരേന്ദ്രനെതിരെ ബി.ജെ.പിയില്‍ പടയൊരുക്കം ശക്തം
ബി.ജെ.പി സംസ്ഥാന അധ്യക്ഷ സ്ഥാനത്തുനിന്നും കെ.സുരേന്ദ്രനെ മാറ്റണമെന്ന ആവശ്യവുമായി ശോഭ സുരേന്ദ്രൻ വിഭാഗവും കൃഷ്ണദാസ് പക്ഷവും ദേശീയ നേതൃത്വത്തിനു കത്തയച്ചു. കേന്ദ്ര നേതൃത്വത്തിന് ഇരുവിഭാഗവും പ്രത്യേകമായാണ് കത്തയച്ചത്. തദ്ദേശ തെരഞ്ഞെടുപ്പിൽ തിരിച്ചടിയുണ്ടായെന്ന വാദമുയർത്തിയാണ് അധ്യക്ഷനെതിരെ പടയൊരുക്കം ശക്തമാക്കുന്നത്. കെ സുരേന്ദ്രനെതിരെ നിരവധി കാരണങ്ങൾ നിരത്തിയാണ് ഇരു വിഭാഗവും കേന്ദ്ര നേതൃത്തെ സമീപിച്ചിരിക്കുന്നത്. 2015നെക്കാൾ ആകെ ജയിച്ച വാർഡുകളുടെ എണ്ണം കൂടിയെന്ന നേതൃത്വത്തിന്റെ അവകാശവാദത്തെ തള്ളിക്കളയുന്ന കണക്കുനിരത്തിയാണ് വിമതനീക്കം ശക്തമാക്കിയിരിക്കുന്നത്. ജില്ല പഞ്ചായത്തുകളിലും ബ്ലോക്കിലും പാർട്ടിക്കുണ്ടായത് കനത്തതോൽവിയാണ്. തിരുവനന്തപുരം […]
കാസർഗോഡ് 48 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ
കാസർഗോഡ് 48 ഗ്രാം എം.ഡി.എം.എ യുമായി യുവാവ് പിടിയിൽ. എരിയാൽ സ്വദേശി മുഹമ്മദ് മർസൂഖ് ആണ് പിടിയിലായത്. കാസർഗോഡ് നഗരത്തിലെ ലോഡ്ജിൽ നിന്നാണ് പിടികൂടിയത്. പ്രതി ഓൺലൈനിലൂടെ ലഹരി മരുന്ന് വിൽപ്പന നടത്തുന്ന സംഘത്തിലെ കണ്ണിയെന്ന് പൊലീസ് വ്യക്തമാക്കി.