കെഎസ്ആര്‍ടിസിയിലെ സാമ്പത്തിക തിരിമറി ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുത്ത് പൊലീസ്. കുറ്റകരമായ ഗൂഢാലോചനയും വഞ്ചനയും നടന്നെന്ന് തിരുവനന്തപുരം ഫോര്‍ട്ടപൊലീസ്. ജീവനക്കാരന്റെ വായ്പാ തിരിച്ചടവ് തുക ബാങ്കില്‍ നിക്ഷേപിച്ചില്ലെന്ന പരാതിയിലാണ് നടപടി. തുക വകമാറ്റിയതിനാല്‍ പരാതിക്കാരന് ഭീമമായ സാമ്പത്തിക ബാധ്യതയുണ്ടായെന്ന് എഫ്ഐആര്‍.
Related News
കരുവന്നൂർ സഹകരണ ബാങ്ക് വായ്പാ തട്ടിപ്പ്; ഇ ഡി അന്വേഷണം തുടങ്ങി
കരുവന്നൂർ സഹകരണ ബാങ്ക് വായ്പാ തട്ടിപ്പ് കേസിൽ ഇ ഡി അന്വേഷണം ആരംഭിച്ചു. പിഎംഎൽഎ ആക്ട് പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കരുവന്നൂർ സഹകരണ ബാങ്കിൽ കള്ളപ്പണം വെളുപ്പിച്ചെന്ന വിവരം ഇ ഡി ക്ക് ലഭിച്ചിട്ടുണ്ട്. പ്രതികളുടെ ഫണ്ട് വിനിയോഗമടക്കമുള്ള കാര്യങ്ങൾ എൻഫോഴ്സ്മെന്റ് പരിശോധിക്കും. അതിനായി എൻഫോഴ്സ്മെന്റ് പൊലീസിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചു. ഇതിനിടെ കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ പ്രതികള്‍ക്കായി ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി പരിഗണിക്കാനിരിക്കെയാണ് ആറുപ്രതികള്‍ക്കെതിരെ ക്രൈംബ്രാഞ്ച് […]
കേരളത്തിന് 1276 കോടിയുടെ കേന്ദ്രസഹായം
പതിനഞ്ചാം ധനകാര്യ കമ്മീഷന്റെ ശിപാർശ പരിഗണിച്ചാണ് തുക അനുവദിച്ചത്. കേരളത്തിന് കേന്ദ്രത്തിന്റെ ധനസഹായം. റവന്യു നഷ്ടം നികത്താനാണ് 1276 കോടി രൂപയുടെ ധനസഹായം നൽകിയത്. 13 സംസ്ഥാനങ്ങൾക്കായി 6157 കോടി രൂപയുടെ ധനസഹായമാണ് കേന്ദ്ര സർക്കാർ നൽകുന്നത്. പതിനഞ്ചാം ധനകാര്യ കമ്മീഷന്റെ ശിപാർശ പരിഗണിച്ചാണ് തുക അനുവദിച്ചത്. ഹിമാചല്‍ പ്രദേശിന് 952 കോടിയും പഞ്ചാബിന് 638 കോടിയും അസമിന് 631 കോടിയും ആന്ധ്ര പ്രദേശിന് 491 കോടിയും ഉത്തരാഖണ്ഡിന് 423 കോടിയും പശ്ചിമ ബംഗാളിന് 417 കോടിയുമാണ് […]
ക്ഷേത്രോത്സവത്തിനിടെ ചീട്ട് കളി സംഘത്തെ പിടികൂടാനെത്തിയ പൊലീസുകാരന് കുത്തേറ്റു
കോഴിക്കോട് വടകരയ്ക്കടുത്ത് ഏറാമലയിൽ പൊലീസുകാരന് കുത്തേറ്റു. ഏറാമല മണ്ടോള്ളതിൽ ക്ഷേത്രോൽസവത്തിനിടെ ചീട്ട് കളി സംഘത്തെ പിടികൂടാനെത്തിയ പൊലീസ് സംഘത്തിന് നേരെയാണ് അക്രമം ഉണ്ടായത്. എ.ആർ ക്യാമ്പിലെ ഉദ്യോഗസ്ഥൻ അഖിലേഷിനാണ് ( 33 ) കുത്തേറ്റത്. കുത്തിയ പ്രതിയെ ഒരു സംഘം ബലമായി മോചിപ്പിച്ചു. പ്രതിയെ തിരിച്ചറിഞ്ഞെന്നും ഉടൻ പിടികൂടുമെന്നും എടച്ചേരി പൊലീസ് അറിയിച്ചു.