രണ്ടാം നരേന്ദ്ര മോദി സര്‍ക്കാരിന്റെ രണ്ടാം ബജറ്റില്‍ കേന്ദ്ര സര്‍ക്കാര്‍ കേരളത്തിനായി മാറ്റിവെച്ചത് 15236 കോടി രൂപ. കൊച്ചിന് പോര്‍ട്ട് ട്രസറ്റിന് 26.28 കോടിയും കൊച്ചിന് ഷിപ്പ്യാര്ഡിന് 650 കോടിയുമാണ് ബജറ്റ് വിലയിരുത്തിയത്. കോഫി ബോര്‍ഡിന് 225 കോടിയും റബ്ബര്‍ ബോര്‍ഡിന് 221 കോടിയും സുഗന്ധവിള ബോര്‍ഡിന് 120 കോടിയും ബജറ്റ് ഇനത്തില്‍ വകയിരുത്തി. ടീ ബോര്‍ഡിന് 200 കോടിയാണ് വിലയിരുത്തിയത്. കശുവണ്ടി കയറ്റുമതിക്കും വികസനത്തിനും 10 കോടി മാറ്റിവെച്ചിട്ടുണ്ട്. തോട്ടം മേഖലക്ക് 681 കോടിയും മത്സ്യബന്ധനമേഖലക്ക് 2180 കോടിയുമാണ് മാറ്റിവെച്ചത്
![](https://i0.wp.com/malayalees.ch/wp-content/uploads/2020/02/budget2019.jpg?resize=1200%2C600&ssl=1)