സംസ്ഥാനത്തെ തീയറ്ററുകൾ അടച്ചുപൂട്ടലിന്‍റെ വക്കില്ലെന്ന് ഫിലിം ചേംബർ. സെക്കന്‍റ് ഷോ ഇല്ലാത്തതിനാല്‍ ബിഗ് ബജറ്റ് ചിത്രങ്ങള്‍ റിലീസ് നീട്ടുകയാണെന്നും മുഖ്യമന്ത്രിക്ക് അയച്ച കത്തില്‍ ഫിലിം ചേംബർ പറയുന്നു. നിലവിലെ നിയന്ത്രണങ്ങളില്‍ അയവ് വേണമെന്നും ഫിലിം ചേംബർ ആവശ്യപ്പെട്ടു.
സെക്കന്‍റ് ഷോ അനുവദിക്കുക, വിനോദനികുതി ഇളവുകൾ മാർച്ച് 31ന് ശേഷവും തുടരുക എന്നിവയാണ് ഫിലിം ചേംബർ സർക്കാരിന് അയച്ച കത്തിലെ ആവശ്യങ്ങൾ. നാളെ ഒരു മലയാള സിനിമ പോലും റിലീസിനില്ല.. ഉടൻ തീരുമാനം ഉണ്ടായില്ലെങ്കിൽ മമ്മൂട്ടി ചിത്രം പ്രീസ്റ്റ് അടക്കം റിലീസ് നീട്ടിവെക്കും. ഇങ്ങനെ പോയൽ തീയറ്ററുകൾ വീണ്ടും അടച്ചു പൂട്ടേണ്ടി വരും. ഫിലിം ചേമ്പര്‍ വ്യക്തമാക്കി.
രാവിലെ 9 മണി മുതൽ രാത്രി 9 മണി വരെയാണ് തീയേറ്ററുകളുടെ പ്രദർശന സമയം. ഇത് 11 മണി മുതൽ 11 മണി വരെ ആക്കണം എന്നാണ് തീയറ്റർ ഉടമകളുടെ ആവശ്യം. മാർച്ച് ഒന്നിനകം അനുകൂല തീരുമാനം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് സിനിമാ സംഘടനകൾ.