എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷന് സമീപം സംഘർഷം. ഇരു സംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടുകയായിരുന്നു. സംഘർഷത്തിൽ ഒരാളുടെ തലയ്ക്ക് ഗുരുതരമായി പരുക്കേറ്റു. തിരുനെൽവേലി സ്വദേശി ആൻ്റണി രാജിനാണ് പരുക്കേറ്റത്. ഇയാൾ എറണാകുളം ജനറൽ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.
Related News
പോപ്പുലർ നിക്ഷേപ തട്ടിപ്പ്; മുഖ്യ ആസൂത്രക അറസ്റ്റിലായി
പോപ്പുലർ നിക്ഷേപ തട്ടിപ്പ് കേസിൽ അഞ്ചാംപ്രതി റിയ ആൻ തോമസ് അറസ്റ്റിൽ. മലപ്പുറം നിലമ്പൂരിൽ ഒളിവിൽ കഴിയവേ ആണ് റിയയെ ഇന്നലെ രാത്രി പൊലീസ് അറസ്റ്റ് ചെയ്തത്. നേരത്തെ നിരീക്ഷണത്തിലായിരുന്നെങ്കിലും ഇവരുടെ കുഞ്ഞിന്റെ ആരോഗ്യ പ്രശ്നങ്ങൾ കണക്കിലെടുത്താണ് അന്വേഷണ സംഘം അറസ്റ്റ് വൈകിപ്പിച്ചത്. പോപ്പുലർ ഫിനാൻസ് തട്ടിപ്പ് കേസിൽ അറസ്റ്റിലായ റോയി തോമസ് ഡാനിയേലിന്റെ രണ്ടാമത്തെ മകളും സാമ്പത്തിക തട്ടിപ്പിന്റെ മുഖ്യ ആസൂത്രകയുമായിരുന്നു റിയ. കേസിലെ അഞ്ചാം പ്രതിയായ ഇവരെ നേരത്തെ തന്നെ പൊലീസിന് നിരീക്ഷണത്തിലാക്കാൻ സാധിച്ചിരുന്നു. […]
‘സവാദ് എന്ന പേരുമാത്രമാണ് സർട്ടിഫിക്കറ്റിൽ കണ്ടത്’; മറ്റ് കാര്യങ്ങൾ അറിയില്ലെന്ന് ഭാര്യ
സവാദ് എന്ന പേര് മാത്രമാണ് സർട്ടിഫിക്കറ്റിൽ കണ്ടത് എന്ന് ഭാര്യ. സവാദിന്റെ മറ്റ് കാര്യങ്ങൾ അറിഞ്ഞത് പിടിയിലായതിന് ശേഷമാണ്. പൊലീസ് മൊഴിയെടുത്തു. എല്ലാ കാര്യങ്ങളോടും അവരോട് പറഞ്ഞിട്ടുണ്ട്. കൂടുതൽ ഒന്നും പറയാനില്ല എന്നും ഭാര്യ 24നോട് പ്രതികരിച്ചു. കൈവെട്ട് കേസ് പ്രതി സവാദിനെ കുടുക്കിയത് പോപ്പുലർ ഫ്രണ്ട് നിരോധനമാണ്. പോപ്പുലർ ഫ്രണ്ട് നിരോധിച്ചതിനു പിന്നാലെ അകത്തായ ചിലരിൽ നിന്നും സവാദിനെ കുറിച്ചുള്ള സൂചനകൾ ലഭിച്ചു. കേരളത്തിൽ തന്നെയുണ്ടെന്നറിഞ്ഞതോടെ രഹസ്യാന്വേഷണ വിഭാഗം അന്വേഷണം തുടങ്ങി. ഈ അന്വേഷണത്തിലാണ് സവാദ് […]
എന്‍. എസ്.എസ് യു.ഡി.എഫിന്റെ ഏജന്‍സിയായി പ്രവര്‍ത്തിക്കുന്നുവെന്ന് കോടിയേരി
എന്‍.എസ്.എസ് നിലപാടിനെച്ചൊല്ലി വിവാദം പുകയുന്നു. വട്ടിയൂര്‍ക്കാവില്‍ എന്‍.എസ്.എസ് ജാതി പറഞ്ഞ് വോട്ട് പിടിക്കുന്നുവെന്നാരോപിച്ച് എല്‍.ഡി.എഫ് തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്കി. എന്‍. എസ്.എസ് യു.ഡി.എഫിന്റെ ഏജന്‍സിയായി പ്രവര്‍ത്തിക്കുന്നുവെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് ആരോപിച്ചു. എന്‍.എസ്.എസിനെ പിന്തുണച്ച് രമേശ് ചെന്നിത്തല രംഗത്തുവന്നു. എന്‍.എസ്.എസ് താലൂക്ക് യൂണിയന് പ്രസിഡന്റ് സംഗീത് കുമാറിന്റെ നേതൃത്വത്തില്‍ വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ സ്ക്വാഡ് പ്രവര്‍ത്തനങ്ങള്‍ നടക്കുന്നു. നായര്‍ ആയ മോഹന്‍കുമാറിന് വോട്ട് ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് എന്‍.എസ്.എസ് സ്ക്വാഡ്. ഇത് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്ന് […]