India Kerala

പ്രതിഷേധം ശക്തമാകുന്നു

മദ്രാസ് ഐ.ഐ.ടിയിലെ ഫാത്തിമയുടെ മരണത്തിൽ നടപടി വൈകുന്നതില്‍ പ്രതിഷേധം ശക്തമാകുന്നു. തുടർ സമരങ്ങൾക്കായി ഐ ഐ.ഐ.ടിയിൽ സംയുക്ത ആക്ഷൻ കമ്മിറ്റി രൂപവത്കരിച്ചു. ഇന്ന് മലയാളി അസോസിയേഷനുകളുടെ നേതൃത്വത്തിലും പ്രതിഷേധം സംഘടിപ്പിച്ചിട്ടുണ്ട്.

ഐ.ഐ.ടിയിൽ നിരാഹാര സമരം നടത്തിയ വിദ്യാർത്ഥികളുടെ ആവശ്യങ്ങൾ ഡയറക്ടർ അംഗീകരിക്കാത്ത സാഹചര്യത്തിലാണ്, സമരം കൂടുതൽ ശക്തമാക്കാനായി സംയുക്ത ആക്ഷൻ കമ്മിറ്റി രൂപവത്കരിച്ചത്. ഇന്ന് വൈകിട്ട് ചേരുന്ന യോഗത്തിൽ തുടർ സമരങ്ങൾ സംബന്ധിച്ച് പ്രഖ്യാപനമുണ്ടായേക്കും.

ഫാത്തിമയ്ക്ക് നീതി ആവശ്യപ്പെട്ടുള്ള പ്രതിഷേധങ്ങൾ ക്യാമ്പസിന് പുറത്തും വ്യാപിയ്ക്കുകയാണ്. ഇന്ന് രാവിലെ പത്തിന് ചെന്നൈയിലെ ചെപ്പോക്കിൽ മലയാളി സംഘടനകളുടെ കൂട്ടായ്മയിൽ പ്രതിഷേധം നടക്കും. കഴിഞ്ഞ കുറച്ച് വർഷങ്ങൾക്കിടയിൽ ക്യാമ്പസിനകത്ത് വിദ്യാർത്ഥികളും അധ്യാപകരും ആത്മഹത്യ ചെയ്ത സാഹചര്യത്തിൽ ഐഐടിയും നടപടികൾ ആരംഭിച്ചിട്ടുണ്ട്. 40 കിലോഗ്രാമിൽ കൂടുതൽ ഭാരം താങ്ങാൻ സാധിയ്ക്കാത്ത ഫാനുകളും ഹുക്കുകളും ഹോസ്റ്റൽ മുറികളിൽ സ്ഥാപിയ്ക്കണമെന്ന് നിർദ്ദേശം നൽകുള്ള ഇ മെയിൽ സന്ദേശം ഐ.ഐ.ടി നൽകി കഴിഞ്ഞു. ഹോസ്റ്റലുകളുടെ ചുമതലയുള്ളവർക്കാണ് നിർദേശം നൽകിയിട്ടുള്ളത്. ക്രൈംബ്രാഞ്ച് അന്വേഷണം കാര്യക്ഷമമല്ലെന്നും കേസ് സി.ബി.ഐയ്ക്ക് കൈമാറണമെന്നും കാണിച്ച് എൻ.എസ്.യു നൽകിയ ഹർജി മദ്രാസ് ഹൈക്കോടതി ഇന്നോ നാളെയോ പരിഗണിയ്ക്കും.