Kerala

മകന് കഞ്ചാവ് എത്തിച്ച് നൽകുന്നയാളെ പിതാവും നാട്ടുകാരും ചേർന്ന് പിടികൂടി; കസബ പൊലീസെത്തി പ്രതിയെ അറസ്റ്റ് ചെയ്തു

മകന് കഞ്ചാവ് എത്തിച്ച് നൽകുന്നയാളെ പിതാവും നാട്ടുകാരും ചേർന്ന് പിടികൂടി. കോഴിക്കോട് കണ്ടംകുളത്തി ജൂബിലി ഹാളിന് സമീപം ഇന്നലെ വൈകിട്ടോടെയായിരുന്നു സംഭവം. കൊല്ലം പരവൂർ തൊടിയിൽ ഹൗസിൽ അൻസാറിനെയാണ് പിടികൂടിയത്. 

കഞ്ചാവ് വേണമെന്ന് ആവശ്യപ്പെട്ട് അൻസാറിനെ ഫോണിൽ ബന്ധപ്പെട്ടു. ഇതു പ്രകാരം കഞ്ചാവുമായി കണ്ടം കുളത്തി ഹാളിന് സമീപം പ്രതി എത്തുകയായിരുന്നു. കഞ്ചാവ് മകന് കൈമാറുന്നതിനിടെയാണ് പിതാവും നാട്ടുകാരും ചേർന്ന് പ്രതിയെ പിടികൂടിയത്.

പ്രതിയെ പിടികൂടിയ ശേഷം കസബ പൊലിസിനെ അറിയിക്കുകയും അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു. പ്രതി നേരത്തെയും വിദ്യാർത്ഥികളെയും യുവാക്കളെയും കേന്ദ്രീകരിച്ച് മയക്കു മരുന്ന് വില്പന നടത്തിരുന്നതായി വിവരമുണ്ട്. സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്.