തിരുവനന്തപുരത്ത് എസ്.എസ്.എല്‍.സി പരീക്ഷക്ക് മാര്‍ക്ക് കുറഞ്ഞതിന് മകനെ മര്‍ദ്ദിച്ച പിതാവ് അറസ്റ്റില്‍. കിളിമാനൂര്‍ തട്ടത്തുമല സ്വദേശി സാബുവാണ് അറസ്റ്റിലായത്. മാതാവിന്റെ പരാതിയിലാണ് പൊലീസ് നടപടി.
Related News
വിമാനത്തിലെ പ്രതിഷേധം; കെ. സുധാകരനും വി.ഡി. സതീശനുമെതിരെ പൊലീസ് പ്രാഥമിക പരിശോധന നടത്തും
മുഖ്യമന്ത്രിക്കെതിരായ വിമാനത്തിലെ പ്രതിഷേധത്തിൽ കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനുമെതിരായി ഡി.വൈ.എഫ്.ഐ നൽകിയ പരാതിയിൽ പൊലീസ് പ്രാഥമിക പരിശോധന നടത്തും. ഡി.ജി.പിക്ക് ലഭിച്ച പരാതി പൊലീസ് ആസ്ഥാനത്തെ സ്പെഷ്യൽ സെൽ എസ്.പിക്ക് കൈമാറിയിരിക്കുകയാണ്. കേസെടുക്കണമോയെന്ന് റിപ്പോർട്ട് നൽകാൻ നിർദ്ദേശിച്ചിരിക്കുകയാണ്. വിമാനത്തിലെ പ്രതിഷേധത്തിലെ ഗൂഢാലോചനയിൽ ഇരുവർക്കും പങ്കുണ്ടെന്നായിരുന്നു ഡി.വൈ.എഫ്.ഐയുടെ പരാതി. വിമാനത്തിനുള്ളിൽ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ആക്രമിച്ച കേസിൽ മുതിർന്ന സിപിഐഎം നേതാവ് ഇ.പി. ജയരാജനെതിരെ കേസെടുത്തെങ്കിലും വിമാനസുരക്ഷാനിയമപ്രകാരമുള്ള കുറ്റം ചുമത്തിയിട്ടില്ല. […]
ബാലാക്കോട്ട് വ്യോമാക്രമണം; ലക്ഷ്യം നിറവേറിയെന്ന് വ്യോമസേന
ബാലാക്കോട്ട് വ്യോമാക്രമണത്തില്‍ ലക്ഷ്യമിട്ട കാര്യങ്ങള്‍ നിറവേറിയെന്ന് വ്യോമസേനാ മേധാവി എയര്‍ ചീഫ് മാര്‍ഷല്‍ ബി.എസ് ധനോവ. എത്രപേര്‍ കൊല്ലപ്പെട്ടുവെന്നത് സര്‍ക്കാര്‍ വ്യക്തമാക്കും. വനത്തില്‍ ബോംബിടാന്‍ വ്യോമസേനയുടെ ആവശ്യമില്ലെന്നും വ്യോമസേനാ മേധാവി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. എത്രപേര്‍ കൊല്ലപ്പെട്ടുവെന്നതിന്റെ കണക്കെടുക്കുന്നത് വ്യോമസേനയുടെ ചുമതലയല്ല. ലക്ഷ്യമിട്ടകാര്യങ്ങള്‍ നിറവേറിയോ എന്നതാണ് വ്യോമസേന നോക്കാറ്. മരണസംഖ്യയെക്കുറിച്ച് സര്‍ക്കാര്‍ വ്യക്തമാക്കും. കാട്ടിലാണ് വ്യോമസേന ബോംബിട്ടതെങ്കില്‍ എന്തിനാണ് പാക് പ്രധാനമന്ത്രി തന്നെ പ്രതികരണവുമായി എത്തിയതെന്നും എയര്‍ ചീഫ് മാര്‍ഷല്‍ ചോദിച്ചു. കാലത്തിനനുസരിച്ച് ആധുനികവല്‍ക്കരിച്ച സേനയിലെ മികച്ച പോര്‍വിമാനമാണ് […]
റാഗിങ്ങിന്റെ പേരിൽ വിദ്യാർത്ഥിയെ മർദിച്ച സംഭവം; നാല് പ്ലസ്ടു വിദ്യാർത്ഥികളെ സ്കൂൾ സസ്പെന്റ് ചെയ്തു
വളാഞ്ചേരി ഹയർ സെക്കണ്ടറി സ്കൂളിൽ റാഗിങ്ങിന്റെ പേരിൽ വിദ്യാർത്ഥിയെ മർദിച്ച സംഭവത്തിൽ നടപടി.നാല് പ്ലസ് ടു വിദ്യാർത്ഥികളെ സ്കൂൾ സസ്പെന്റ് ചെയ്തു. ഒരു മാസത്തേക്കാണ് സസ്പെൻഷൻ. തുടർ നടപടി സ്വീകരിക്കാൻ സ്കൂൾ അധികൃതർ വളാഞ്ചേരി പൊലീസിന് കത്ത് നൽകി.വിദ്യാർത്ഥിയെ മർദിക്കുന്ന ദൃശ്യങ്ങൾ സഹിതം ട്വൻറിഫോർ റിപ്പോർട്ട് ചെയ്തിരുന്നു. കഴിഞ്ഞ ശനിയാഴ്ചയാണ് പ്ലസ് വൺ വിദ്യാർത്ഥി എപി അഭിൻ ക്രൂരമായ റാഗിംഗിന് വിധേയമായത്.ഷർട്ടിന്റെ ബട്ടൺ ഇട്ടില്ലെന്ന് ആരോപിച്ചാണ് തന്നെ മര്‍ദിച്ചതെന്ന് അഭിനവ് പറഞ്ഞിരുന്നു. തുടർന്ന് അഭിനവിന്റെ രക്ഷിതാക്കൾ വളാഞ്ചേരി […]