ടോള്‍ പ്ലാസകളില്‍ നാളെ മുതല്‍ ഫാസ്ടാഗ് സംവിധാനം നിലവില്‍ വരും. ഫാസ്ടാഗുകളില്ലാത്ത വാഹനങ്ങള്‍ക്ക് യാതൊരു ഇളവും നല്‍കില്ലെന്ന് ദേശീയപാത അതോറിറ്റി വ്യക്തമാക്കി. അതേ സമയം തദ്ദേശവാസികള്‍ക്ക് സൌജന്യപാസ് ഏര്‍പ്പെടുത്തുന്നതില്‍ ഇപ്പോഴും അവ്യക്ത തുടരുകയാണ്.
ഫാസ് ടാഗ് സംവിധാനം നടപ്പാക്കാന്‍ നേരത്തെ തീരുമാനിച്ചിരുന്നെങ്കിലും പിന്നീട് തിയ്യതി മാറ്റിവെക്കുകയായിരുന്നു. നാളെ മുതല്‍ മുഴുവന്‍ ടോള്‍ പ്ലാസകളിലും ഒരു ട്രാക്ക് ഒഴികെയുള്ള ബാക്കി ട്രാക്കുകളില്‍ ഫാസ് ടാഗ് നടപ്പിലാക്കും. ടാഗില്ലാത്ത വാഹനങ്ങള്‍ ഈ ഒരു ട്രാക്കിനെ മാത്രം ആശ്രയിക്കേണ്ടിവരും. പല ടോളുകളിലൂടെയും കടന്നു പോകുന്ന വാഹനങ്ങളില്‍ ചുരുങ്ങിയ ശതമാനം വാഹനങ്ങള്‍ക്ക് മാത്രമാണ് ഫാസ്ടാകുള്ളത്. തൃശ്ശൂര്‍ പാലിയേക്കര ടോള്‍ പ്ലാസയില്‍ ആകെ 12 ട്രാക്കുകളാണ് ഉള്ളത്. ഇതില്‍ പത്തു ട്രാക്കുകളിലും നാളെ മുതല്‍ ഫാസ്ടാഗ് ഉണ്ടെങ്കിലെ കടന്നു പോകന്‍ കഴിയു. നിരവധി വാഹനങ്ങള്‍ക്ക് ടാഗില്ലെന്നതും പ്രതികൂലമായി ബാധിക്കും. ഇതിന് പുറമെ തദ്ദേശീയരുടെ യാത്ര പ്രശ്നം പരിഹരിച്ചിട്ടില്ല.
ബന്ധപ്പെട്ട അധികൃതരുടെ ഭാഗത്ത് നിന്നും അനുകൂല നിലപാട് ഉണ്ടായില്ലെങ്കില്‍ പ്രതിഷേധുമായി മുന്നോട്ട് പോകാന്‍ ഇവരുടെ തീരുമാനം. ടോള്‍ പ്ലാസകളില്‍ ഒരു ഗൈറ്റ് മാത്രം ഫാസ്ടാഗില്ലാത്ത വാഹനങ്ങള്‍ക്ക് തുറുന്ന നല്‍കുന്പോള്‍ തിരക്ക് അനുഭവപ്പെടാനുള്ള സാധ്യയും ഏറെയാണ്. ഇത് സംഘര്‍ഷത്തിന് ഇടയാക്കുമെന്ന ആശങ്കയും നിലവിലുണ്ട്.