ജനുവരി ഒന്നുമുതല് രാജ്യത്തെ എല്ലാ ടോള് പ്ലാസകളിലൂടെയും ഫാസ്ടാഗ് സംവിധാനത്തിലൂടെ മാത്രമെ വാഹനങ്ങള്ക്ക് കടന്നുപോകാന് കഴിയൂവെന്ന് ടോള് പ്ലാസാ അധികൃതര്. ദേശീയപാത 544 ലെ പാലിയേക്കര ടോള് പ്ലാസയിലും ജനുവരി ഒന്നു മുതല് കേന്ദ്ര സര്ക്കാരിന്റെ ഇതുസംബന്ധിച്ച വിജ്ഞാപനം പ്രാബല്യത്തില് വരുമെന്ന് അധികൃതര് അറിയിച്ചു. ടോള് പ്ലാസയ്ക്ക് പത്ത് കിലോമീറ്റര് ചുറ്റളവില് താമസിക്കുന്ന തദ്ദേശവാസികള്ക്ക് നിലവില് അനുവദിച്ചിട്ടുള്ള സൗജന്യയാത്ര ഫാസ്ടാഗ് സംവിധാനത്തിലൂടെ തുടര്ന്നു ലഭ്യമാക്കും.
Related News
വാളയാര് കേസ്: പെണ്കുട്ടികളുടെ കുടുംബം ഇന്ന് ഹൈക്കോടതിയില്
വാളയാർ കേസിൽ പ്രതികളെ വിട്ടയച്ച പോക്സോ കോടതി വിധിക്കെതിരെ കുടുംബം ഇന്ന് ഹൈക്കോടതിയിൽ അപ്പീൽ നൽകും. വിധി റദ്ദാക്കണമെന്നും കേസ് സി.ബി.ഐ അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടാണ് അപ്പീല് നൽകുന്നത്. സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് സാമുഹ്യ പ്രവർത്തകർ നൽകിയ പൊതുതാൽപര്യ ഹരജി കോടതി നേരത്തെ തള്ളിയിരുന്നു. അപ്പീല് നൽകിയാൽ എതിർക്കേണ്ടതില്ലെന്നാണ് സർക്കാറിന്റെ നിലപാട്.
ആശ്വാസ കിരണം പെന്ഷന് 23 മാസമായി മുടങ്ങിയതില് സര്ക്കാരിന്റെ അടിയന്തര ഇടപെടല്; 24 ഇംപാക്ട്
ആശ്വാസകിരണം പദ്ധതിയ്ക്ക് 42.50 കോടിയുടെ ഭരണാനുമതി. ആദ്യ ഗഡുവായി പത്തുകോടി രൂപ അനുവദിച്ചതായി സാമൂഹിക നീതി വകുപ്പ് മന്ത്രി ആര്. ബിന്ദു അറിയിച്ചു. കിടപ്പ് രോഗികളെ പരിചരിക്കുന്നവര്ക്ക് സാമൂഹ്യ സുരക്ഷ മിഷന് നല്കുന്ന ആശ്വാസ കിരണം പെന്ഷന്കഴിഞ്ഞ 23 മാസമായി മുടങ്ങിയ വാര്ത്ത 24 കഴിഞ്ഞ ദിവസം റിപ്പോര്ട്ട് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് നടപടി. ആശ്വാസ കിരണം പദ്ധതിക്ക് ബജറ്റില് പ്രഖ്യാപിച്ച 42.50 കോടി രൂപയ്ക്ക് ഭരണാനുമതിയായതായി അറിയിച്ച മന്ത്രി ആദ്യ ഗഡുവായി പത്തുകോടി രൂപ അനുവദിച്ചതായും […]
ബാബരി കേസിലെ സുപ്രിം കോടതി വിധിയോട് സംയമനത്തോടെ പ്രതികരിക്കണമെന്ന് മുഖ്യമന്ത്രി
ബാബരി കേസിലെ സുപ്രിം കോടതി വിധിയോട് സംയമനത്തോടെ പ്രതികരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. നാടിന്റെ സമാധാന അന്തരീക്ഷം തകര്ക്കുന്ന പ്രവര്ത്തനങ്ങള് ഉണ്ടാകരുത്. ബാബരി മസ്ജിദ് തകര്ത്ത സമയത്ത് സംയമനത്തോടെയാണ് നമ്മള് പ്രതികരിച്ചത്. അന്ന് പറയത്തക്ക അനിഷ്ട സംഭവങ്ങളൊന്നും കേരളത്തിലുണ്ടായിട്ടില്ല. പ്രകോപനപരമായ പ്രതികരണങ്ങള് ഉണ്ടാകരുത്. സുപ്രിം കോടതിയുടേത് അന്തിമ വിധിയാണ്. അതുകൊണ്ട് സമാധാനപരമായി പ്രതികരിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.