India Kerala

ഫാസ്റ്റ് പാസഞ്ചർ സർവീസുകളും ഞായറാഴ്ച മുതൽ ചെയിൻ സർവീസ് പാറ്റേണുകളിലേക്ക് മാറുന്നു

കെ.എസ്.ആർ.ടി.സി സൂപ്പർഫാസ്റ്റ് ചെയിൻ സർവീസുകൾക്ക് പിന്നാലെ ഫാസ്റ്റ് പാസഞ്ചർ സർവീസുകളും ഞായറാഴ്ച മുതൽ ചെയിൻ സർവീസ് പാറ്റേണുകളിലേക്ക് മാറുന്നു. രണ്ട് ജില്ലകളിലേക്ക് മാത്രം സർവീസ് ഒതുങ്ങുന്നത് സ്ഥിരം യാത്രക്കാരെ ദുരിതത്തിലാക്കും. ദീർഘദൂര യാത്രക്കുള്ള സൂപ്പർഫാസ്റ്റ് ബസുകളുടെ എണ്ണവും കൂട്ടിയിട്ടില്ല.

1300 ഫാസ്റ്റ് പാസഞ്ചർ ബസുകളാണ് കെ.എസ്.ആർ.ടി.സിക്കുള്ളത്. ചെയിൻ സർവീസ് എന്ന പേരിൽ ഞായറാഴ്ച മുതൽ പുതിയ സർവീസുകൾ ആരംഭിക്കും. എന്നാൽ രണ്ട് ജില്ലകളിലേക്ക് മാത്രമായി സർവീസ് ചുരുക്കി. ഉദാഹരണത്തിന് തിരുവനന്തപുരം മുതൽ എറണാകുളം വരെ പോയിരുന്ന ഫാസ്റ്റ് ബസ് ഇനി കൊല്ലം വരയെ സർവീസ് നടത്തൂ. സ്ഥിരം യാത്രക്കാരാകും ഇതോടെ ദുരിതത്തിലാകുക.

ഇപ്പോൾ പരീക്ഷണാടിസ്ഥാനത്തിൽ നാഷണൽ ഹൈവേയിൽ തിരുവനന്തപുരം മുതൽ എറണാകുളം വരെയും എം.സി റോഡിൽ തിരുവനന്തപുരം മുതൽ കോട്ടയം വരെയുമാണ് ആദ്യഘട്ടം എന്ന നിലയിൽ ഫാസ്റ്റ് പാസഞ്ചർ ചെയിൻ സർവീസുകൾ നടപ്പിലാക്കുന്നത്.