India Kerala

പൊലീസുകാരന്‍റെ ആത്മഹത്യ: ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം മുഖ്യമന്ത്രിയെ കണ്ടു

കല്ലേക്കാട് എ.ആർ ക്യാമ്പിലെ പൊലീസുകാരന്‍റെ ആത്മഹത്യയില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് കുടുംബം മുഖ്യമന്ത്രിയെ കണ്ടു. കുറ്റക്കാർക്കെതിരെ വകുപ്പ് തല നടപടി മാത്രം പോരെന്നും കൊലക്കുറ്റത്തിന് കേസെടുക്കണം എന്നും കുടുംബം മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. ഉചിതമായ നടപടി സ്വീകരിക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയതായി കുമാറിന്‍റെ ഭാര്യ സജ്ന പറഞ്ഞു

അതേസമയം ആത്മഹത്യയില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുണ്ടായേക്കും. ആരോപണ വിധേയരായ ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്യുമെന്നാണ് സൂചന. എസ്.സി, എസ്.ടി കമ്മീഷന്‍ പാലക്കാട് എ.ആര്‍ ക്യാമ്പിലെത്തി തെളിവെടുപ്പ് നടത്തി.