കണ്ണൂരിൽ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ വ്യാജ സിദ്ധന്‍ അറസ്റ്റില്‍. കണ്ണൂര്‍ കൂത്തുപറമ്പിലാണ് സംഭവം. എലിപറ്റച്ചിറയില്‍ ചാത്തന്‍ സേവ കേന്ദ്രം നടത്തുന്ന ജയേഷാണ് പിടിയിലായത്.
പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. പെണ്‍കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം ശ്രദ്ധയില്‍പ്പെട്ടതോടെ കൗണ്‍സിലിംഗിന് വിധേയമാക്കിയപ്പോഴാണ് പീഡനവിവരം പുറത്തുവന്നത്.
ബന്ധുക്കളോടൊപ്പമാണ് കുട്ടി മന്ത്രവാദ കേന്ദ്രത്തിലേക്ക് എത്തിയത്. അവിടെ വച്ചാണ് പീഡനം നടന്നതെന്നാണ് പൊലീസ് പറയുന്നത്. വിഷയവുമായി ബന്ധപ്പെട്ട മന്ത്രവാദ കേന്ദ്രത്തിനെതിരെ വിവിധ പാർട്ടികളുടെ നേതൃത്വത്തിൽ പ്രതിഷേധം നടന്നു.