കോഴിക്കോട് രണ്ടിടത്ത് കള്ളനോട്ട് വേട്ട. ഫറോകിലും താഴെപടനിലത്തുമാണ് കള്ളനോട്ടുകള്‍ കണ്ടെത്തിയത്. ഫറോക് സ്വദേശി അബ്‌ദുല്‍ റഷീദ് പൊലീസ് പിടിയില്‍. താഴേപടനിലത്ത് വീട് കേന്ദ്രീകരിച്ച് നടന്ന കള്ളനോട്ട് നിര്‍മാണകേന്ദ്രം പൊലീസ് കണ്ടെത്തി. ഇവിടെ നിന്ന് കള്ളനോട്ടടിക്കുന്ന മൂന്ന് യന്ത്രങ്ങള്‍ പിടികൂടി. കള്ളനോട്ട് നിര്‍മാണം നടത്തിയ ഷമീര്‍ എന്നയാള്‍ ഒളിവിലാണ്. 18 ലക്ഷം രൂപയുടെ കള്ള നോട്ടാണ് രണ്ടിടത്ത് നിന്നുമായി പിടികൂടിയത്.
![](https://i0.wp.com/malayalees.ch/wp-content/uploads/2019/07/cash.jpg?resize=1200%2C642&ssl=1)