എറണാകുളം പിറവത്ത് കള്ളനോട്ട് നിർമാണ കേന്ദ്രത്തിൽ റെയ്ഡ്. ഇലഞ്ഞിയിലാണ് സംഭവം. പൊലീസ് നടത്തിയ പരിശോധനയിൽ ലക്ഷങ്ങളുടെ കള്ളനോട്ട് പിടിച്ചെടുത്തു. സീരിയൽ ഷൂട്ടിംഗിനെന്ന പേരിൽ വീട് വാടകയ്‌ക്കെടുത്താണ് കള്ളനോട്ട് നിർമാണം നടന്നത്. ഒൻപത് മാസമായി വീട്ടിൽ കള്ളനോട്ട് നിർമാണം നടത്തിയിരുന്നതായാണ് വിവരം. സംഭവത്തിൽ പത്തനംതിട്ട സ്വദേശികളായ ആറംഗ സംഘം പിടിയിലായതായി സൂചനയുണ്ട്. സ്ഥലത്ത് പൊലീസിന്റേയും ഇന്റലിജൻസിന്റേയും പരിശോധന തുടരുകയാണ്.
![](https://i0.wp.com/malayalees.ch/wp-content/uploads/2021/07/FAKE-NOTE.jpg?resize=1200%2C642&ssl=1)