കോഴിക്കോട് കോടഞ്ചേരിയില്‍ മദ്യം കഴിച്ച് അവശനിലയിലായ ആദിവാസി മരിച്ചതിന് കാരണം ഫ്യൂരിഡാന്‍ ഉള്ളില്‍ ചെന്നാണെന്ന് റിപ്പോര്‍ട്ട്. ആന്തരികാവയവങ്ങളുടെ പരിശോധന റിപ്പോര്‍ട്ടിലാണ് കീടനാശിനി ഉള്ളില്‍ ചെന്നതായി കണ്ടെത്തിയിരിക്കുന്നത്. പരിശോധനാഫലമടങ്ങുന്ന റിപ്പോര്‍ട്ട് റീജിയണല്‍ കെമിക്കല്‍ ലാബ് നാളെ കൈമാറും.
Related News
അരുണാചലിലെ ഹെലികോപ്റ്റര്‍ അപകടം: രണ്ട് പൈലറ്റുമാര്‍ക്ക് വീരമൃത്യു
അരുണാചല്‍ പ്രദേശില്‍ അപകടത്തില്‍പ്പെട്ട് തകര്‍ന്ന ഹെലികോപ്റ്ററില്‍ ഉണ്ടായിരുന്ന രണ്ട് പൈലറ്റുമാരും വീരമൃത്യുവരിച്ചതായി സ്ഥിരീകരിച്ച് സൈന്യം. ലഫ്. കേണല്‍ വിവിബി റെഡ്ഡി, മേജര്‍ എ ജയന്ത് എന്നിവരാണ് മരിച്ചത്. അരുണാചലിലെ മണ്ഡാല ഹില്‍സ് മേഖലയിലാണ് കരസേനയുടെ ചീറ്റ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണത്.രാവിലെ 9.15ഓടെ എടിഎസുമായുള്ള ബന്ധം നഷ്ടപ്പെട്ടു. ആ സമയത്ത് തന്നെയാവാം അപകടമുണ്ടായതെന്നാണ് വിലയിരുത്തല്‍. മോശം കാലാവസ്ഥയാണ് അപകടത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. സൈന്യവും ഇന്തോ-ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസും സംയുക്തമായി നടത്തിയ തെരച്ചിലിനൊടുവിലാണ് ഹെലികോപ്റ്റര്‍ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. മണിക്കൂറുകള്‍ നീണ്ട […]
അരൂർ മണ്ഡലം പ്രചരണ ചൂടിലേക്ക്
ഇടത്, വലത് എൻ.ഡി.എ ക്യാമ്പുകൾ സജീവം. രാവിലെ 6 മണി മുതൽ പ്രചരണ പരിപാടികൾ ആരംഭിക്കണമെന്ന നിർദ്ദേശമാണ് പ്രവർത്തകർക്ക് കിട്ടിയിയത്. പ്രചരണ പരിപാടികൾ നേർത്തെ ആരംഭിച്ചത് നേട്ടമായി എൽ.ഡി.എഫ് സ്ഥാനാർത്ഥി മനു സി പുളിക്കൽ കാണുന്നു .ബി.ഡി.ജെ.എസ് കാല് വാരില്ലെന്ന വിശ്വാസത്തിൽ ബി.ജെ.പിയും മുന്നോട്ട്. നാളെ യു.ഡി.എഫ് കൺവെൻഷൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. ലോകസഭ തെരഞ്ഞെടുപ്പിലെ മേൽക്കൈ നിലനിർത്താനാകുമെന്നാണ് ഷാനിമോൾ ഉസ്മാൻ പറയുന്നത്.
പുറകില്‍ നിന്ന് വെടിവെച്ചു കൊല്ലാന്‍ പൊലീസിന് ആര് അധികാരം നല്‍കിയെന്ന് മുല്ലപ്പള്ളി
വൈത്തിരിയില്‍ ജലീലെന്ന യുവാവിനെ പുറകില്‍ നിന്ന് വെടിവെച്ചുകൊല്ലാന്‍ പൊലീസിന് ആരാണ് അധികാരം നല്‍കിയതെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്. വ്യാജ ഏറ്റുമുട്ടലുകള്‍ മാനവികതക്ക് ചേര്‍ന്നതല്ല. മുഖ്യമന്ത്രി മൗനം വെടിഞ്ഞ് സത്യം തുറന്ന് പറയണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു.