ഈ വര്‍ഷത്തെ എഴുത്തച്ഛൻ പുരസ്ക്കാരം ആനന്ദിന്. ഭാഷാ പിതാവ് തുഞ്ചത്ത് എഴുത്തച്ഛന്റെ നാമത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന ഏറ്റവും വലിയ സാഹിത്യപുരസ്കാരമാണ് എഴുത്തച്ഛന്‍ പുരസ്ക്കാരം. അഞ്ച് ലക്ഷം രൂപയാണ് പുരസ്ക്കാരത്തുക.
നോവൽ, കഥ, നാടകം, ലേഖനം, പഠനം തുടങ്ങിയ വിഭാഗങ്ങളിലായി ഇരുപതോളം കൃതികൾ ആനന്ദിന്റെതായി പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആൾക്കൂട്ടം എന്ന കൃതിക്ക് യശ്പാൽ അവാർഡും അഭയാർത്ഥികൾക്ക് കേരള സാഹിത്യ അക്കാദമി അവാർഡും ലഭിച്ചെങ്കിലും മുമ്പ് സ്വീകരിച്ചിരുന്നില്ല. വീടും തടവും, ജൈവമനുഷ്യൻ- ഇവ കേരള സാഹിത്യ അക്കാദമി അവാർഡും മരുഭൂമികൾ ഉണ്ടാകുന്നത് വയലാർ അവാർഡും ഗോവർദ്ധനന്റെ യാത്രകൾ 1997-ലെ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡും സ്വന്തമാക്കിയിട്ടുണ്ട്. മഹാശ്വേതാദേവിയുടെ ‘കവി ബന്ദ്യഘടിഗായിയുടെ ജീവിതവും മരണവും’ എന്ന കൃതിയുടെ മലയാള വിവർത്തനത്തിന് 2012-ൽ കേന്ദ്രസാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു.