Kerala

ജാതി മത രഹിതര്‍ക്ക് ഇടമില്ലാത്ത ഇ.ഡബ്ല്യു.എസ് സംവരണം

ഇ.ഡബ്ല്യു.എസ് സംവരണത്തിന് അര്‍ഹതയില്ലാതെ ജാതി മത രഹിതര്‍. ഇ.ഡബ്ല്യു.എസ് സംവരണത്തിനായുള്ള സര്‍ട്ടിഫിക്കറ്റിനുള്ള വിദ്യാര്‍ഥിയുടെ അപേക്ഷ തൃശൂര്‍ തഹസില്‍ദാര്‍ നിരസിച്ചു. ജാതി മതരഹതര്‍ക്ക് സംവരണ സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ സര്‍ക്കാര്‍ നിര്‍ദേശം ആവശ്യമാണെന്ന് റവന്യു ഉദ്യോഗസ്ഥര്‍ പറയുന്നു. ഇതുവരെ സംവരണ ലഭിക്കാത്ത വിഭാഗങ്ങള്‍ക്കായി ഏര്‍പ്പെടുത്തിയ സംവരണത്തില്‍ നിന്നാണ് ജാതി മത രഹതിര്‍ പുറത്തായത്.

ഇ.ഡബ്ല്യു.എസ് സംവരണത്തിന് അപേക്ഷിക്കാനായി സര്‍ട്ടിഫിക്കറ്റിന് അപേക്ഷിച്ച തൃശൂര്‍ ചിറ്റിലപ്പള്ളി സ്വദേശി അരവിന്ദ് ജെ ക്രിസ്റ്റോക്ക് തൃശൂര്‍ തഹസീല്‍ദാര്‍ നല്‍കിയ മറുപടിയാണിത്. താങ്കള്‍ ജാതിയും മതവും ഇല്ലാതെ സ്വതന്ത്രമായി ജീവിക്കുന്നതിനാല്‍ ജാതിയുടെ അടിസ്ഥാനത്തില്‍ നല്‍കിവരുന്ന ഇ.ഡബ്ല്യു.എസ് സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ അര്‍ഹനല്ല എന്നാണ് തഹസില്‍ദാര്‍ വ്യക്തമാക്കുന്നത്.

ഇതുവരെ സംവരണം ലഭിക്കാത്ത ജനറല്‍ വിഭാഗത്തിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കുളള സംവരണമെന്നതാണ് ഇ.ഡബ്ല്യു.എസ് സംവരണത്തെക്കുറിച്ച വ്യവസ്ഥ. എന്നാല്‍ ഇതുവരെ ജാതി സംവരണത്തിന് അപേക്ഷ നല്‍കാത്ത ജാതിയും മതവും ഇല്ലാത്തവര്‍ക്ക് പുതിയ സംവരണത്തിലും ഉള്‍പ്പെടാന്‍ കഴിയുന്നില്ല

നിലവിലെ നിര്‍ദേങ്ങള്‍ അനുസരിച്ച് മുന്നാക്ക ജാതിക്കാരിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് മാത്രമേ ഇ.ഡബ്ല്യു.എസ് സംവരണത്തിനായി സര്‍ട്ടിഫിക്കറ്റ് നല്‍കാനാവൂ എന്നാണ് റവന്യു ഉദ്യോഗസ്ഥര്‍ പറയുന്നത്.