അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്ത് നിന്നും ഈശ്വരി രേശനെ മാറ്റാന്‍ തീരുമാനം.സി.പി.ഐ പാലക്കാട് ജില്ലാ എക്സിക്യൂട്ടീവ് യോഗത്തിന്റെതാണ് തീരുമാനം.ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ സ്ഥാനവും രാജി വെക്കുമെന്ന് ഈശ്വരി രേശന്‍ പറഞ്ഞു.
സി.പി.ഐക്ക് അകത്ത് നിലനില്‍ക്കുന്ന വിഭാഗീയതയാണ് ആദിവാസി നേതാവായ ഈശ്വരി രേശനെ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് മാറ്റുന്നതിലേക്ക് എത്തിച്ചത്.സി.പി.എമ്മിനകത്തെ ഒരു വിഭാഗവും സി.പി.ഐയിലെ ഒരു വിഭാഗവും ഈശ്വാരി രേശനെ മാറ്റുന്നതിന് പിന്നിലുണ്ട്.വികസനത്ത് എതിരു നില്‍ക്കുന്നു എന്ന് പറഞ്ഞാണ് ഈശ്വരി രേശനെ പ്രസിഡന്റ് സ്ഥാനത്ത് നിന്ന്മാറ്റാന്‍ സി.പി.ഐ തീരുമാനം എടുത്തത്.താന്‍ പാര്‍ട്ടി പ്രവര്‍ത്തകയായി തുടരുമെന്ന് ഈശ്വരി രേശന്‍ പറഞ്ഞു.
ആദിവാസികള്‍ക്ക് ഇടയില്‍ ഏറെ സ്വധീനമുള്ള ഈശ്വരി രേശനെ മാറ്റുന്നത് ഇടതുപക്ഷത്തിന് തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ ഉള്‍പെടെ തിരിച്ചടി ഉണ്ടാക്കും.