India Kerala

എസ്.എസ്.എല്‍.സി ഫലം പ്രഖ്യാപിച്ചു; 98.11 വിജയശതമാനം

തിരുവനന്തപുരം: ഈ കൊല്ലത്തെ എസ്.എസ്.എല്‍.സി., ടി.എച്ച്‌.എല്‍.സി. ഫലം പ്രഖ്യാപിച്ചു. 98.11 ശതമാനം പേര്‍ പരീക്ഷ എഴുതിയവരില്‍ നിന്ന് ഉപരിപഠനത്തിന് അര്‍ഹരായി .എല്ലാ വിഷയത്തിലും 37,334 വിദ്യാര്‍ഥികള്‍ക്ക് എ പ്ലസ് ലഭ്യമായി .എസ്.എസ്.എല്‍.സി. പരീക്ഷ 434729 വിദ്യാര്‍ഥികള്‍ ആണ് കേരളത്തിലും ലക്ഷദ്വീപിലും ഗള്‍ഫിലും 2939 സെന്ററുകളിലായി എഴുതിയത് . 14 പ്രവൃത്തിദിവസം കൊണ്ട് പരീക്ഷ മൂല്യനിര്‍ണയം പൂര്‍ത്തീകരിക്കുകയും ചെയ്തു .ഈ വര്‍ഷം വിദ്യാര്‍ത്ഥികള്‍ക്കാര്‍ക്കും തന്നെ മോഡറേഷന്‍ നല്‍കിയില്ല .


. ഇന്ന് ഉച്ചക്ക് രണ്ട് മണി മുതല്‍ കൈറ്റിന്റെ വെബ്സൈറ്റിലൂടെ ഫലമറിയാം. ഇതിനുപുറമെ ‘സഫലം 2019’ എന്ന മൊബൈല്‍ ആപ് വഴിയും ഫലമറിയാനുള്ള സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്.പി.ആര്‍.ഡി. ലൈവ് എന്ന മൊബൈല്‍ ആപ്പിലും keralapareekshabhavan.in, sslcexam.kerala.gov.in, results.itschool.gov.in, results.kerala.nic.in, www.prd.kerala.gov.in എന്നീ സൈറ്റുകളില്‍ നിന്നും പരീക്ഷ ഫലമറിയാം.എസ്.എസ്.എല്‍.സി (എച്ച്‌.ഐ.), ടി.എച്ച്‌.എസ്.എല്‍.സി. (എച്ച്‌.ഐ.) ഫലം sslchiexam.kerala.gov.in എന്ന സൈറ്റിലും ടി.എച്ച്‌.എസ്.എല്‍.സി ഫലം thslcexam.kerala.gov.in എന്ന സൈറ്റിലും ലഭ്യമാണ് .