കൊല്ലം : എസ്.എന്‍.ഡി.പി.യോഗത്തെ തകര്‍ക്കാന്‍ ഒരുവിഭാഗം ശ്രമങ്ങള്‍ നടത്തുകയാണെന്ന് ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ആരോപിച്ചു . എസ്.എന്‍.ഡി.പി.യോഗം കാര്യാലയത്തില്‍ യൂണിയന്‍ മേഖലാ ഭാരവാഹികളുടെ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഒരാഴ്ചയ്ക്കുള്ളില്‍ യോഗം റിസീവര്‍ ഭരണത്തിലെത്തുമെന്നാണ് ഇപ്പോള്‍ നടത്തുന്ന പ്രചാരണം. സാമൂഹികമാധ്യമങ്ങളെ ആയുധമാക്കിയാണ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നത്. അടുത്തമാസം നടക്കാനിരിക്കുന്ന യോഗത്തിന്റെ വാര്‍ഷിക പൊതുയോഗവുമായി ബന്ധപ്പെട്ടും തെറ്റിദ്ധാരണകള്‍ പരത്തുന്നു. നിയമങ്ങളും ചട്ടങ്ങളും അനുസരിച്ചാണ് യോഗവും ട്രസ്റ്റും പ്രവര്‍ത്തിക്കുന്നത്. എന്നിട്ടും കേസുകള്‍ കൊടുത്ത് കുടുക്കിക്കൊണ്ടിരിക്കുകയാണെന്ന് വെള്ളാപ്പള്ളി പറഞ്ഞു .