എറണാകുളത്ത് ഗുഡ്സ് വാഗണിന്റെ ലോക്ക് വേർപ്പെട്ടു. പാലക്കാട് നിന്ന് എറണാകുളത്തേക്ക് പോവുകയായിരുന്ന ഗുഡ്സ് വാഗണിന്റെ ലോക്കാണ് വേർപ്പെട്ടത്. എഞ്ചിൻ ഘടിപ്പിച്ച ഭാഗം മുന്നോട്ടു പോവുകയും വേർപെട്ട ബോഗികൾ പാളത്തിൽ കിടക്കുകയും ചെയ്തു. ബോഗികളെ തമ്മിൽ ബന്ധിപ്പിക്കുന്ന പൂട്ടുകൾ പൊട്ടിയതാണ് കാരണം. റെയിൽവേ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി തകരാറുകൾ പരിഹരിക്കുകയാണ്.
Related News
തിരുവനന്തപുരത്ത് കോവിഡ് സമൂഹ വ്യാപന സാധ്യതയുണ്ട്: കടകംപള്ളി സുരേന്ദ്രന്
തിരുവനന്തപുരത്ത് കോവിഡ് സമൂഹ വ്യാപന സാധ്യതയുണ്ടെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്. തലസ്ഥാനത്ത് ആശങ്കപ്പെടുത്തുന്ന സാഹചര്യമാണുള്ളത്. നഗരവാസികള് സ്വാതന്ത്ര്യം കിട്ടിയ പോലെ പ്രവര്ത്തിക്കുന്നു. ചാനലില് മുഖം കാണിക്കാനായി സമരക്കാര് ആഭാസമാണ് നടത്തുന്നതെന്നും മന്ത്രി വിമര്ശിച്ചു. കടകളിൽ ക്രമീകരണം കൊണ്ടുവരും. കടകളിൽ ഇപ്പോള് സാനിറ്റൈസര് പോലും ഇല്ല. സമരങ്ങള്ക്ക് നേതൃത്വം കൊടുക്കുന്നവര് പ്രോട്ടോക്കോള് പാലിക്കണം. സെക്രട്ടേറിയറ്റിലും മന്ത്രിമാരുടെ ഓഫീസിലും ഇന്ന് മുതല് നിയന്ത്രണമുണ്ട്. സെക്രട്ടറിയേറ്റിന് പുറത്തെ സുരക്ഷാ ജീവനക്കാരന് രോഗം സ്ഥിരീകരിച്ചത് എവിടെ നിന്നാണെന്ന് അറിയില്ല. സെക്രട്ടേറിയറ്റിന് മുന്നിലെ പല […]
സംസ്ഥാനത്ത് ക്ഷേമ പെൻഷൻ വിതരണം ഇന്ന് മുതൽ; നൽകുന്നത് ഒരു മാസത്തെ കുടിശിക
ആശ്വാസമായി നേരത്തെ പ്രഖ്യാപിച്ച ഒരു മാസത്തെ ക്ഷേമ പെൻഷൻ വിതരണത്തിന് ഉത്തരവിറങ്ങി.ഒരുമാസത്തെ 1600 രൂപ ലഭിക്കും. ഇന്ന് തന്നെ വിതരണം തുടങ്ങണമെന്നും നവംബർ 26നകം പൂർത്തിയാക്കണമെന്നുമാണ് നിർദേശം. ജൂലൈ മാസത്തെ പെൻഷനാണ് വിതരണം ചെയ്യുക. മൂന്ന് മാസത്തെ കുടിശിക കൂടി നൽകാനുണ്ട്. അഞ്ചിനം സാമൂഹ്യ സുരക്ഷാ പെൻഷനുകൾക്ക് 667.17 കോടി രൂപയാണ് ധനവകുപ്പ് അനുവദിച്ചത്. ക്ഷേമപെൻഷന് പണമനുവദിച്ചു എന്ന് ഞായറാഴ്ച തന്നെ ധനമന്ത്രി കെഎൻ ബാലഗോപാൽ അറിയിച്ചിരുന്നുവെങ്കിലും ഇതിൽ ഉത്തരവായിരുന്നില്ല. തുടർന്ന് ധനവകുപ്പിന് പണം കണ്ടെത്താൻ കഴിയാത്തതിനെ […]
തെരുവുനായ ശല്യം അതിരൂക്ഷം; 8 മാസത്തിനിടെ പൊലിഞ്ഞത് 19 ജീവനുകള്
പുറത്തിറങ്ങിയാല് തലങ്ങും വിലങ്ങും ആക്രമിക്കുന്ന തെരുവുനായ്ക്കളെ പേടിച്ച് ഭയന്നിരിക്കുകയാണ് നാടും നഗരവും. നാടെങ്ങും തെരുവുനായ ശല്യം അതീവ രൂക്ഷമായിരിക്കുന്നു. നഗര ഗ്രാമ വ്യത്യാസമില്ലാതെ തെരുവ് നായ അക്രമം ഓരോ ദിവസവും വര്ധിക്കുകയാണ്. സംസ്ഥാനത്താകെ എട്ട് മാസത്തിനിടെ 19 പേരാണ് നായയുടെ കടിയേറ്റ് മരിച്ചത്. 2022 ജനുവരി മുതല് ആഗസ്റ്റ് മാസം 25 വരെ കോട്ടയം ജില്ലയില് മാത്രം 7164 പേര്ക്കാണ് തെരുവ് നായയുടെ കടിയേറ്റത്. ഏറ്റവുമധികം വൈക്കത്താണ്. വൈക്കത്ത് കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ അന്പത്തികധികം പേര്ക്ക് നായയുടെ കടിയേറ്റു. […]