ഇന്നലെ അന്തരിച്ച പ്രമുഖ മാപ്പിളപ്പാട്ട് കലാകാരന്‍ എരഞ്ഞോളി മൂസയുടെ സംസ്കാരം ഇന്ന് നടക്കും. രാവിലെ ഒന്‍പത് മണി മുതല്‍ തലശേരി ടൌണ്‍ഹാളില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വെക്കും.തുടര്‍ന്ന് ഉച്ച കഴിഞ്ഞ് ഒരു മണിക്ക് മട്ടാമ്പ്രം ജുമാ മസ്ജിദ് ഖബര്‍സ്ഥാനിലാണ് മൃതദേഹം സംസ്കരിക്കുക.സര്‍ക്കാരിന്റെ പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെയാവും സംസ്കാരം. എരഞ്ഞോളി മൂസയോടുളള ആദരസൂചകമായി ഇന്ന് ഉച്ചവരെ തലശേരി നഗരസഭാ പരിധിയില്‍ ഹര്‍ത്താല്‍ ആചരിക്കാനും തീരുമാനിച്ചിട്ടുണ്ട്.
