സിവില്‍ സെക്ഷനിലെ ഓവര്‍സിയറിനാണ് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരിക്കുന്നത്. മറുപടി നല്‍കിയില്ലെങ്കില്‍ നടപടി സ്വീകരിക്കുമെന്നും നോട്ടീസിലുണ്ട്
ടൈറ്റാനിയത്തില്‍ നടന്ന പരിപാടിക്കിടെ വ്യവസായ മന്ത്രി ഇപി ജയരാജനോട് ചോദ്യം ചോദിച്ചതിന് ജീവനക്കാരന് കാരണം കാണിക്കല്‍ നോട്ടീസ്. സിവില്‍ സെക്ഷനിലെ ഓവര്‍സിയറിനാണ് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരിക്കുന്നത്. മറുപടി നല്‍കിയില്ലെങ്കില്‍ നടപടി സ്വീകരിക്കുമെന്നും നോട്ടീസിലുണ്ട്.
ട്രാവന്‍കൂര്‍ ടൈറ്റാനിയം നിര്‍മ്മിച്ച സാനിറ്റൈസറിന്‍റേയും, ടോയ്ലെറ്റ് ക്ലീനറിന്‍റേയും വിപണനോദ്ഘാടനം നിര്‍വ്വഹിക്കാന്‍ കഴിഞ്ഞ മാസം 25നാണ് വ്യവസായ മന്ത്രി എത്തിയത്. മാധ്യമപ്രവര്‍ത്തകരെ കണ്ടതിന് ശേഷം അവിടുത്തെ ജീവനക്കാരനായ സിക്സ്റ്റസ് പോള്‍സണ്‍ ഉന്നയിച്ച ഈ ചോദ്യത്തെ തുടര്‍ന്നാണ് മാനേജ്മെന്‍റ് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത്.
മുന്‍കൂട്ടി അനുമതിയില്ലാതെയാണ് ചോദ്യം ചോദിച്ചതെന്നും ചടങ്ങിന്‍റെ ശോഭ കെടുത്തുന്ന രീതിയില്‍ ഇടപെട്ടത് ഗുരുതരമായ അച്ചടക്ക ലംഘനമാണെന്നും ചൂണ്ടിക്കാട്ടിയാണ് നോട്ടീസ് നല്‍കിയത്. പ്രതിപക്ഷ സംഘടനയില്‍ പെട്ട തന്നോട് പ്രതികാര നടപടി സ്വീകരിക്കുകയാണെന്ന് സിക്സ്റ്റസ് ആരോപിച്ചു. മൂന്ന് ദിവത്തിനുള്ളില്‍ മറുപടി നല്‍കിയില്ലെങ്കില്‍ അറിയിപ്പ് കൂടാതെ തുടര്‍ നടപടി സ്വീകരിക്കുമെന്നാണ് മാനേജ്മെന്‍റ് അറിയിച്ചിരിക്കുന്നത്.