മുഖ്യമന്ത്രി പിണറായി വിജയന്റെ അഡീഷണല് പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രന് എന്ഫോഴ്സ്മെന്റ് ഡയരക്ടറേറ്റിന്റെ നോട്ടീസ്. വരുന്ന വെള്ളിയാഴ്ച കൊച്ചിയിലെ ഇ.ഡി ഓഫീസില് ഹാജരാകണമെന്നാണ് നോട്ടീസില് പറയുന്നത്. ഐടി പദ്ധതിയുമായി ബന്ധപ്പെട്ട കാര്യങ്ങള് ചോദിച്ചറിയാനാണെന്നാണ് റിപ്പോര്ട്ടുകള്. മുഖ്യമന്ത്രിയുടെ മുന് പ്രിന്സിപ്പല് സെക്രട്ടറി ശിവശങ്കറിന് പിന്നാലെ മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് കൂടുതല് അന്വേഷണം എന്ന് വ്യക്തമാക്കുന്നതാണ് ഇ.ഡിയുടെ ഇടപെടല്. ശിവശങ്കറിനെ കള്ളപ്പണം വെളുപ്പിച്ച കേസിൽ ഇ.ഡി അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്തതിന് പിന്നാലെയാണ് സി.എം രവീന്ദ്രന് നോട്ടീസ് നൽകിയിരിക്കുന്നത്.
Related News
ബ്രഹ്മപുരം തീപിടുത്തത്തില് നിന്ന് നാടിനെ ചേര്ത്തുപിടിച്ച രക്ഷാപ്രവര്ത്തകരെ ആദരിക്കും
ബ്രഹ്മപുരത്തെ തീയണയ്ക്കാന് രാപ്പകലില്ലാതെ സേവനം ചെയ്ത രക്ഷാപ്രവര്ത്തകരെ ഇന്ന് ആദരിക്കും. അഗ്നിരക്ഷാ സേനയെയും സിവില് ഡിഫന്സ് ടീമിനെയുമാണ് ആദരിക്കുക. ഇന്ന് വൈകിട്ട് ആറ് മണിക്ക് കടവന്ത്ര രാജീവ്ഗാന്ധി ഇന്ഡോര് സ്റ്റേഡിയത്തില് നടക്കുന്ന പരിപാടിയില് ഹൈക്കോടതി ജസ്റ്റിസ് ദേവന് രാമചന്ദ്രന് മുഖ്യാതിഥിയാകും. ഫയര്േഫാഴ്സിനോടു ചേര്ന്ന് പ്രവര്ത്തിച്ച ഹോംഗാര്ഡ്സ്, സിവില് ഡിഫന്സ് വോളണ്ടിയര്മാര് എന്നിവരെയും ഇന്ത്യന് നേവി, ഇന്ത്യന് എയര്ഫോഴ്സ്, കൊച്ചിന് പോര്ട്ട് ട്രസ്റ്റ്, ബി.പി.സി.എല്, സിയാല്, പെട്രോനെറ്റ് എല്.എന്.ജി, ജെസിബി പ്രവര്ത്തിപ്പിച്ച തൊഴിലാളികള് എന്നിവരെയും മുഖ്യമന്ത്രി പിണറായി വിജയന് […]
‘എല്ലാം സഹിക്കാനാണ് ജനങ്ങളുടെ വിധി; 200 കൊല്ലംകൊണ്ട് ശരിയാവുമായിരിക്കും’; കൊച്ചിയിലെ റോഡുകളെ പരിഹസിച്ച് ഹൈക്കോടതി
കൊച്ചിയിലെ റോഡുകളുടെ അവസ്ഥയെ പരിഹസിച്ച് ഹൈക്കോടതി. എല്ലാം സഹിക്കാനാണ് ജനങ്ങളുടെ വിധിയെന്നും ഒരു 200 കൊല്ലംകൊണ്ട് ഇതൊക്കെ ശരിയാവുമായിരിക്കുമെന്നും ഹൈക്കോടതി. റോഡുകളെപ്പറ്റി പറഞ്ഞ് കോടതിക്കുതന്നെ നാണം തോന്നുന്നുവെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു. മന്ത്രിമാരൊക്കെ റോഡുമാർഗം വരുന്നുണ്ടല്ലോ. അവരും റോഡുകൾ കാണട്ടെയെന്ന് കോടതി പറഞ്ഞു. തകർന്ന റോഡുകളിൽ ഇനി അപകടമുണ്ടായാൽ പെൻഷൻ വാങ്ങി വീട്ടിൽ പോകാമെന്ന് ഉദ്യോഗസ്ഥർ വിചാരിക്കേണ്ടെന്ന് ഹൈക്കോടതി താക്കീത് നൽകി. എവിടെ വരെ പോകുമെന്ന് കോടതി നിരീക്ഷിക്കുകയാണെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു.
കെ.എം. ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസ്
മാധ്യമ പ്രവർത്തകൻ കെ.എം. ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതികളായ ശ്രീറാം വെങ്കിട്ടരാമൻ, സുഹൃത്ത് വഫ എന്നിവര് ഇന്ന് കോടതിയില് ഹാജരായേക്കും. ഇരുവരും നേരിട്ട് ഹാജരാകണമെന്ന് തിരുവനന്തപുരം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി നിർദേശം നൽകിയിരുന്നു. ശ്രീറാം വെങ്കിട്ടരാമൻ തുടക്കം മുതൽ കേസ് അട്ടിമറിക്കാൻ ശ്രമിച്ചുവെന്നാണ് അന്തിമ കുറ്റപത്രത്തില് പറയുന്നത്. മനഃപൂർവമല്ലാത്ത നരഹത്യയ്ക്കും, മദ്യപിച്ച് അലക്ഷ്യമായി വാഹനം ഓടിച്ചതിനും, വാഹനമിടിച്ച് അപകടം ഉണ്ടാക്കിയതിനും, തെളിവ് നശിപ്പിച്ചതിനും, പൊതുമുതൽ നശിപ്പിച്ചതിനുമാണ് ശ്രീറാം വെങ്കിട്ടരാമനെതിരെ കേസ് രജിസ്റ്റര് ചെയ്തിരിക്കുന്നത്. […]