എൻഡോസൾഫാൻ ദുരിതബാധിതരുടെ അമ്മമാർ സെക്രട്ടേറിയേറ്റിന് മുന്നിൽ അനിശ്ചിതകാല പട്ടിണിസമരം ആരംഭിച്ചു. നഷ്ടപരിഹാര പാക്കേജ് പൂര്‍ണമായി നടപ്പാക്കുക, മുഴുവന്‍ ദുരിതബാധിതരേയും സര്‍ക്കാര്‍ പട്ടികയില്‍ ഉള്‍പ്പെടുത്തുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. സാമൂഹ്യ പ്രവർത്തക ദയാബായിയും സമരത്തില്‍ പങ്കെടുക്കുന്നുണ്ട്.
സർക്കാർ പുറപ്പെടുവിച്ച ഉത്തരവുകൾ നടപ്പിലാക്കാതെ പോയതോടെ എൻഡോസൾഫാൻ ദുരിതബാധിതർ വീണ്ടും സമരം തുടങ്ങി. അനർഹരെന്ന് മുദ്രകുത്തിയ 3,547പേരെ പട്ടികയിൽ ഉൾപ്പെടുത്തണമെന്നതാണ് പ്രധാന ആവശ്യം. മതിയായ ചികിത്സ പോലും കുട്ടികൾക്ക് നൽകാൻ കഴിയുന്നില്ലെന്ന് അമ്മമാർ പറയുന്നു.
ദുരിത ബാധിതര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സാമൂഹ്യ പ്രവര്‍ത്തക ദയാബായിയും സമരത്തില്‍ പങ്കെടുക്കുന്നുണ്ട്. അടിയന്തര ധനസഹായം നൽകണമെന്ന 2017ലെ സുപ്രീംകോടതി വിധി നടപ്പിലാക്കുക, ശാസ്ത്രീയമായ പുനരധിവാസം, ചികിത്സ എന്നിവ ഉറപ്പാക്കുക, ദുരിതബാധിത കുടുംബത്തിലെ ഒരു അംഗത്തിന് ജോലി നൽകണമെന്ന നിയമസഭാ സമിതിയുടെ നിർദേശം നടപ്പാക്കുക എന്നീ ആവശ്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് സമരം.