നിരോധനാജ്ഞ തുടരുകയാണ് ജില്ലയില്‍. 31 വരെയാണ് ജില്ലയിൽ നിരോധനജ്ഞ പ്രഖ്യാപിച്ചിട്ടുള്ളത്.
വാളയാര്‍ ചെക്പോസ്റ്റില്‍ ഡ്യൂട്ടിയിലുള്ള ഡോക്ടര്‍ ഉള്‍പ്പെടെ 25 ജീവനക്കാരോട് ക്വാറന്‍റൈനില്‍ പോകാന്‍ നിര്‍ദേശം നല്‍കി. ജില്ലയില്‍ ഇന്നലെ 10 മാസം പ്രായം ഉള്ള കുഞ്ഞിന് ഉൾപ്പെടെ 5 പേർക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. നിരോധനാജ്ഞ തുടരുകയാണ് ജില്ലയില്‍. 31 വരെയാണ് ജില്ലയിൽ നിരോധനജ്ഞ പ്രഖ്യാപിച്ചിട്ടുള്ളത്.
കടുത്ത ജാഗ്രത പുലർത്തിയില്ലെങ്കിൽ സാമൂഹ വ്യാപനം ഉണ്ടാകുമെന്ന് മന്ത്രി എ.കെ ബാലൻ പറഞ്ഞു. പാലക്കാട് ജില്ലയിലെ സ്ഥിതി അതീവ ഗുരുതരമാണെന്നും ജാഗ്രത പുലർത്തിയില്ലെങ്കിൽ സമൂഹ വ്യാപനം ഉണ്ടാകും. നിരീക്ഷണത്തിലുള്ളവർ പുറത്തിറങ്ങി നടക്കുന്നത് ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്നും മന്ത്രി എ.കെ ബാലൻ പറഞ്ഞു
പാലക്കാട് കാരകുറുശ്ശിയിലാണ് പത്ത് മാസം പ്രായം ഉള്ള കുഞ്ഞിന് രോഗം സ്ഥിരീകരിച്ചത്.അമ്മക്കും, സഹോദരിക്കും ഒപ്പമാണ് കുഞ്ഞ് നാട്ടിലെത്തിയത്. ചെണെയിൽ നിന്ന് എത്തിയ ചെർപ്പുളശ്ശേരി സ്വദേശിക്കും, മണ്ണാർക്കാട് സ്വദേശിക്കും കോവിഡ് സ്ഥിരീകരിച്ചു. മഹാരാഷ്ട്രയിൽ നിന്നും വന്ന തോണി പാടം സ്വദേശിക്കും, വരോട് സ്വദേശിക്കും കോവിഡ് പോസിറ്റീവായി. ആളുകൾ കൂട്ടംകൂടുന്നത് ഒഴിവാക്കുന്നതിനായി ജില്ലയിൽ പ്രഖ്യപിച്ച നിരോധനജ്ഞ പ്രബല്യത്തിൽ വന്നു. 4 പേരിൽ കൂടുതൽ ഒന്നിച്ച് കൂടിയാൽ കേസ് എടുക്കും. നിലവിൽ 53 പേരാണ് ജില്ലയിൽ ചികിത്സയിലുളളത്.