കോട്ടയത്ത് ഇടഞ്ഞ ആനയെ തളയ്ക്കുന്നതിനിടെ പാപ്പാന് ദാരുണാന്ത്യം . തിരുനക്കര ശിവനെന്ന ആനയുടെ പാപ്പാനായ വിക്രമാണ് മരിച്ചത്. ഇടഞ്ഞോടിയ ആന വലിയ നാശ നഷ്ടങ്ങളും ഉണ്ടാക്കി.
തിരുന്നക്കര ക്ഷേത്രത്തിലെ ആറാട്ട് എഴുന്നള്ളിപ്പ് ശേഷം ചെങ്ങളത്തേക്ക് കൊണ്ടുപോകും വഴിയാണ് തിരുനക്കര ശിവനെന്ന ആന ഇടഞ്ഞത്. കിലോമീറ്ററുകളോളം ഇടഞ്ഞോടിയ ആന വലിയ നാശനഷ്ടങ്ങള്‍ ഉണ്ടാക്കി. ഒരു ബസ്സ് കുത്തിമറിക്കാനും ശ്രമിച്ചു. ഇതിനിടെയാണ് ആനപ്പുറത്തിരുന്ന ആനയെ തളയ്ക്കാന്‍ ശ്രമിച്ച പാപ്പാനായ വിക്രം മരണപ്പെട്ടത്. ബസിനും സമീപത്തുള്ള പോസ്റ്റിനും ഇടയിലൂടെ ആന കടക്കാന്‍ ശ്രമിച്ചപ്പോള്‍ ചങ്ങലയില്‍ തൂങ്ങികിടന്ന പാപ്പാന്‍ ആനയുടെയും പോസ്റ്റിന്റെയും ഇടയില്‍ പെടുകയായിരുന്നു.
ഉടന്‍ തന്നെ നാട്ടുകാര്‍ വിക്രമിനെ കോട്ടയം മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മണിക്കൂറുകള്‍ എടുത്താനാണ് ആനയെ തളച്ചത്. പാപ്പാന്‍ മാറിയതിനെ തുടര്‍ന്ന് ചങ്ങളത്ത് കാവില്‍ ചട്ടം പടിപ്പിക്കാന്‍ കെട്ടിയിരിക്കുയായിരുന്നു. ആനയ്ക്ക് ദിവസങ്ങള്‍ക്ക് മുന്‍പ് മദപ്പാടുണ്ടായതായും പറയപ്പെടുന്നുണ്ട്.