സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണത്തിന് സാധ്യതയില്ല. വൈകുന്നേരം 150–200 മെഗാവാട്ട് വൈദ്യുതിയുടെ കമ്മി പ്രതീക്ഷിക്കുന്നുണ്ടെങ്കിലും കാര്യമായ നിയന്ത്രണം ഉണ്ടായേക്കില്ല. അവധി ദിവസമായിരുന്നതിനാൽ ഇന്നലെ നിയന്ത്രണമില്ലായിരുന്നു. ഇന്നും എക്സ്ചേഞ്ചിൽ നിന്നു 150 മെഗാവാട്ട് ലഭ്യമാണ്. പുറമേ 100 മെഗാവാട്ട് കൂടി പ്രതീക്ഷിക്കുന്നു. ഇന്ന് വൈകുന്നേരം ഉപയോഗം 4400 മെഗാവാട്ട് ആകുമെന്നാണ് പ്രതീക്ഷ.
Related News
കടയ്ക്കാവൂർ പോക്സോ കേസിൽ അമ്മക്ക് ജാമ്യം
കടയ്ക്കാവൂർ പോക്സോ കേസിൽ അമ്മക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. മകനെ ലൈംഗീകമായി ദുരുപയോഗം ചെയ്തുവെന്ന കേസിലാണ് ജാമ്യം. ജാമ്യാപേക്ഷയെ സർക്കാർ കോടതിയില്‍ എതിർത്തിരുന്നു. നേരത്തെ തിരുവനന്തപുരം പോക്സോ കോടതി ജാമ്യം തള്ളിയതോടെ അമ്മ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. കേസ് അന്വേഷണത്തിന്റെ ഒരു ഘട്ടം കഴിഞ്ഞെന്ന നിരീക്ഷണത്തിൽ കർശന ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. കേസ് വനിതാ ഐ.പി.എസ് ഉദ്യോഗസ്ഥയുടെ നേത്വത്വത്തില്‍ അന്വഷണം നടത്തണമെന്നും ഹൈക്കോടതി ഉത്തരവിട്ടു. മാതൃത്വത്തിന്റെ മഹത്വം ഉയര്‍ത്തിക്കാട്ടിയാണ് ഈ കേസില്‍ വിധി പറഞ്ഞത്. കുടുംബ പ്രശ്നത്തെ തുടര്‍ന്ന് […]
’55 പോയിന്റുകൾ 170 ക്യാമറകൾ’; പാലക്കാട് നഗരം ഇനി പൂര്‍ണ്ണമായും ക്യാമറാ നിരീക്ഷണത്തിലാകും
പാലക്കാട് നഗരം ഇനി പൂര്‍ണ്ണമായും ക്യാമറാ നിരീക്ഷണത്തിലാകും. രാജ്യത്ത് തന്നെ ആദ്യമായാകും ഒരു നഗരസഭ മുൻകൈയെടുത്ത് നഗരത്തെ ക്യാമറ നിരീക്ഷണത്തിലാകുന്നത്. ഈ മാസം മുതൽ തന്നെ ക്യാമറകൾ പ്രവർത്തിച്ചുതുടമെന്നാണ് നാഗസഭ അധികൃതർ അറിയിക്കുന്നത്. പരീക്ഷണ നിരീക്ഷണം തുടങ്ങി. നഗരപരിധിയിൽ പ്രധാനപ്പെട്ട ജംക്ഷനുകൾ, റോഡ്, ഓഫിസ്, കോളനികൾ ഉൾപ്പെടെ 55 പോയിന്റുകളായി 170 ക്യാമറകളാണു സ്ഥാപിച്ചിട്ടുള്ളത്. ഇതിൽ നിന്നുള്ള നിരീക്ഷണ ദൃശ്യങ്ങൾ ജില്ലാ പൊലീസ് ഓഫിസിലെ കൺട്രോൾ റൂമിൽ തൽക്ഷണം കാണാനാകും. നഗരസഭാ അതിർത്തിക്കപ്പുറം ചന്ദ്രനഗർ ദേശീയപാത വരെ […]
പാനായിക്കുളം കേസിന്റെ പേരില്‍ തന്നെ പീഡിപ്പിച്ചെന്ന് മുന്‍ മജിസ്ട്രേറ്റിന്റെ വെളിപ്പെടുത്തല്‍
പാനായിക്കുളം കേസിന്റെ പേരില്‍ വേട്ടയാടപ്പെട്ടവരില്‍ നിരപരാധികളായ യുവാക്കള്‍ മാത്രമല്ല, നീതിയുടെ കാവല്‍ക്കാരനായിരുന്ന ഒരു മജിസ്ട്രേറ്റ് കൂടിയുണ്ട്. കേസിലെ പ്രതിക്ക് ജാമ്യം നല്‍കിയതിന്റെ പേരില്‍ തന്നെ പുറത്താക്കാന്‍ ഹൈക്കോടതി രജിസ്ട്രാര്‍ അടക്കമുള്ളവര്‍ ശ്രമിച്ചുവെന്ന് പറവൂര്‍ മജിസ്ട്രേറ്റായിരുന്ന മുഹമ്മദ് താഹ വെളിപ്പെടുത്തി. പാനായിക്കുളം കേസ് ആര്‍ക്കോ വേണ്ടി കെട്ടിച്ചമച്ചതാണ്. തനിക്ക് പീഡനം ഏല്‍ക്കേണ്ടിവന്നത് മുസ്ലിമായതിനാലാണ്. സിമിക്കാരനെന്ന് തന്നെ ആക്ഷേപിച്ചെന്നും അദ്ദേഹം പറഞ്ഞു.