സംസ്ഥാനത്ത് കടുത്ത വൈദ്യുത പ്രതിസന്ധിയുണ്ടെന്ന് വൈദ്യുതി മന്ത്രി എം.എം മണി. 10 ദിവസത്തിനകം അരമണിക്കൂര് മുതല് മുതല് ഒരു മണിക്കൂര് വരെ നിയന്ത്രണം ഏര്പ്പെടുത്താനാണ് ആലോചിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. വൈദ്യുത നിരക്ക് വര്ധന വലിയതോതിലില്ലെന്നും മന്ത്രി ഇടുക്കിയില് പറഞ്ഞു.
Related News
പാലക്കാട് വീണ്ടും പുലി; വീട്ടിലെത്തി ആടിനെ ആക്രമിച്ചു
മണ്ണാർക്കാട് തത്തേങ്ങലത്ത് വീണ്ടും പുലയിറങ്ങിയതായി നാട്ടുകാരുടെ പരാതി. ജനവാസ മേഖലയിലിറങ്ങിയ പുലി ആടിനെ ആക്രമിച്ചു. ഹരിദാസന്റെ വീട്ടിലാണ് പുലിയുടെ ആക്രമണം ഉണ്ടായത്. ഇന്ന് വൈകിട്ട് വീടിൻ്റെ പുറകുവശത്ത് ആടിനെ മേയ്ക്കാൻ വിട്ടപ്പോഴായിരുന്നു ആക്രമം ഉണ്ടായത്.വീട്ടുകാർ ബഹളം വച്ചതോടെ പുലി ഓടിപ്പോകുകയായിരുന്നു. വീണ്ടും പുലിയിറങ്ങിയത്തോടെ പ്രദേശവാസികൾ ഭയത്തിലാണ് കഴിയുന്നത്. ഹരിദാസന്റെ വീട്ടിൽ നിന്ന് ഓടിപ്പോയ പുലി പ്രദേശത്ത് തന്നെ കാണുമെന്നും ഇനിയും ആക്രമണമുണ്ടായേക്കുമെന്നുംനാട്ടുകാർ പറയുന്നു.
വിഴിഞ്ഞം ഭാവിയുടെ വികസന കവാടം; വ്യവസായമേഖലയില് കൂടുതല് പദ്ധതികള് നടപ്പിലാക്കുമെന്ന് ധനമന്ത്രി
വ്യവസായമേഖലയില് കൂടുതല് പദ്ധതികള് നടപ്പിലാക്കുമെന്ന് പ്രഖ്യാപിച്ച് ധനമന്ത്രി കെ എന് ബാലഗോപാലിന്റെ ബജറ്റ് പ്രസംഗം. കേരളത്തിന്റെ ഭാവിയുടെ വികസനകവാടമാണ് വിഴിഞ്ഞം തുറമുഖം. മെയ് മാസത്തോടെ വിഴിഞ്ഞം തുറമുഖം തുറന്ന് പ്രവര്ത്തനമാരംഭിക്കും. വിഴിഞ്ഞത്ത് സ്വകാര്യ നിക്ഷേപം ആരംഭിക്കുമെന്നും ധനമന്ത്രി കെ എന് ബാലഗോപാല് പറഞ്ഞു.വിഴിഞ്ഞത്തിന് പ്രത്യേക ശ്രദ്ധ നല്കുന്നതായിരിക്കും പദ്ധതികള്. പ്രാദേശിക നൈപുണ്യ വികസനം നടപ്പിലാക്കും. പ്രവാസി മലയാളികളുമായി ചേര്ന്ന് സഹകരിച്ച് കേരളത്തിലെ നിക്ഷേപങ്ങള് ആകര്ഷിക്കും. കേരളത്തെ മെഡിക്കല് ഹബ്ബാക്കുന്ന പദ്ധതികള് വേഗത്തിലാക്കും. സ്റ്റാര്ട്ടപ്പുകള്ക്ക് മൂലധന സബ്സിഡി നല്കും. […]
സംസ്ഥാനത്ത് ഇടത്തരം മഴ തുടരാൻ സാധ്യത
സംസ്ഥാനത്ത് ഇടത്തരം മഴ തുടരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. മലയോര മേഖലയിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. എന്നാൽ ഇന്ന് ഒരു ജില്ലയിലും മഴമുന്നറിയിപ്പ് നൽകിയിട്ടില്ല. ( slight rain to continue in kerala ) ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാൽ കേരള, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യ ബന്ധനത്തിന് വിലക്ക് ഉണ്ട്. കർണാടകതീരത്ത് മത്സ്യ ബന്ധനത്തിന് തടസമില്ല. കേരള – തെക്കൻ തമിഴ്നാട് തീരത്ത് ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാൽ മത്സ്യതൊഴിലാളികളും തീരദേശ […]