Kerala

വൈദ്യുതി ബില്ലില്‍ ഇളവ്; വ്യക്ത ലഭിക്കാന്‍ കെ.എസ്.ഇ.ബി ഉത്തരവിറക്കുന്നതുവരെ കാത്തിരിക്കണം

വൈദ്യുതി ഉപഭോഗം താരതമ്യം ചെയ്യാന്‍ ഏതു മാസത്തെ പരിഗണിക്കണമെന്ന കാര്യമടക്കം കെ.എസ്.ഇ.ബിക്ക് തീരുമാനിക്കേണ്ടതുണ്ട്3

വൈദ്യുതി ബില്ലില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച ഇളവ് പ്രാവര്‍ത്തികമാകുന്ന സംബന്ധിച്ച വ്യക്ത ലഭിക്കാന്‍ കെ.എസ്.ഇ.ബി ഉത്തരവിറക്കുന്നതുവരെ കാത്തിരിക്കണം. വൈദ്യുതി ഉപഭോഗം താരതമ്യം ചെയ്യാന്‍ ഏതു മാസത്തെ പരിഗണിക്കണമെന്ന കാര്യമടക്കം കെ.എസ്.ഇ.ബിക്ക് തീരുമാനിക്കേണ്ടതുണ്ട്. ചെറിയ തോതിലാണെങ്കിലും ഭൂരിഭാഗം ഉപഭോക്താക്കള്‍ക്കും ഇളവ് ലഭിക്കുമെന്നാണ് അധികൃതര്‍ നല്‍കുന്ന വിവരം.

നെടുമങ്ങാട് സ്വദേശി സനോഷിന്‍റെ ശരാശരി ഉപഭോഗം 210 യൂനിറ്റാണ്. അതായത് നോന്‍ ടെലിസ്ക്പിക് സ്ലാബിലൂടെ ശരാശരി 1000 രൂപയില്‍ താഴെ ബില്ല് വരാറുള്ള വ്യക്തി. എന്നാല്‍ ലോക് ഡൌണ്‍ കാലത്ത് വന്ന ബില്ലിലെ വൈദ്യുതി ഉപയോഗം 387 യൂനിറ്റാണ്. ഇതോടെ എല്ലാ യൂനിറ്റിനും 6.9 രൂപ വൈദ്യുതി ബില്ലടക്കേണ്ട അവസ്ഥ. 2087 രൂപയാണ് ഇത്തവണ ബില്ലായത്. അധിക ഉപയോഗത്തിലൂടെ ഈ ഉപഭോക്താവിന് ഉണ്ടായത് ഏകദേശം ആയിരം രൂപയുടെ വര്‍ധനവാണ്. സര്‍ക്കാര്‍ പ്രഖ്യാപിച്ച ഇളവ് പ്രകാരം വര്‍ധിച്ച തുകയുടെ 20 ശതമാനം സബ്സിഡി. അതായത് 200 രൂപവരെ ഇയാള്‍ക്ക് സബ്സിഡിയായി ലഭിക്കാം. ഏത് സമയത്തെ ഉപഭോഗമാണ് അടിസ്ഥാനമായി എടുക്കേണ്ടതില്‍ കെ എസ് ഇ ബി ഇനിയും തീരുമെടുത്തിട്ടില്ല. ശരാശരി ഉപഭോഗമാണോ കഴിഞ്ഞ ബില്ലിലെ ഉപഭോഗമാണോ അതോ കഴിഞ്ഞ വര്‍ഷം ഈ സമയത്തെ ബില്ലിലെ ഉപഭോഗമാണോ എന്നതാണ് തീരുമാനിക്കേണ്ടത്.

ഏറ്റവും കുറവ് വൈദ്യുതി ഉപയോഗിക്കുന്നവര്‍ക്കാകും കൂടുതല്‍ ഇളവ് ലഭിക്കുക. സൌജന്യമായി വൈദ്യുതി ഉപയോഗിച്ചവര്‍ക്ക് ലോക് ഡൌണിലും സൌജന്യം ലഭിക്കും. ഉപഭോഗം കൂടുന്നതനുസരിച്ച് ലഭിക്കുന്ന ഇളവ് കുറയുകയാകും ചെയ്യുക. ഡയറക്ടര്‍ ബോര്‍ഡ് തീരുമാനമെടുത്ത് ഉത്തരവിറക്കുന്ന മുറക്ക് സോഫ്റ്റുവെയറില്‍ മാറ്റം വരുത്തിയാകും ഇളവ് പ്രാബല്യത്തില്‍ വരുത്തുക. പ്രതിപക്ഷത്തിന്‍റേതടക്കം പൊതുവെ ഉയര്‍ന്ന എതിര്‍പ്പുകള്‍, ഭരണ മുന്നണിയിലെ സി.പി.ഐയുടെ വിമര്‍ശം, എല്ലാ വിഭാഗം ജനങ്ങളെയും നേരിട്ട് ബാധിക്കുന്ന പ്രശ്നം എന്നീ ഘടകങ്ങളാണ് ഇളവ് നല്‍കാന്‍ സര്‍ക്കാരിനെ പ്രേരിപ്പിച്ച ഘടകങ്ങള്‍.