തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സർക്കാർ സ്ഥാപനങ്ങൾ അവധി ദിവസങ്ങളിലും പ്രവർത്തിക്കണമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷൻ. നാമനിർദേശ പത്രികളിൻമേലുള്ള തുടർ നടപടികൾ, പോളിംഗ് സ്റ്റേഷനുകളും പോളിംഗ് സാമഗ്രികളുടെ സ്വീകരണവിതരണ കേന്ദ്രങ്ങളും സജ്ജീകരിക്കൽ, പോളിംഗ് ഉദ്യോഗസ്ഥരുടെ പരിശീലനം, വോട്ടിംഗ് മെഷീനുകളിലെ കാൻഡിഡേറ്റ് സെറ്റിംഗ് തുടങ്ങിയ ജോലികൾ സമയബന്ധിതമായി പൂർത്തിയാക്കേണ്ടതുണ്ട്.
കളക്ടറേറ്റിലെ തെരഞ്ഞെടുപ്പ് വിഭാഗം ഓഫീസുകളും വരാണാധികാരികളുടെ ഓഫീസുകളും തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മറ്റ് ഓഫീസുകളും എല്ലാ തദ്ദേശഭരണ സ്ഥാപനങ്ങളും അവധി ദിവസങ്ങളിൽ തുറന്നു പ്രവർത്തിക്കണമെന്നാണ് നിർദേശം. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ജീവനക്കാർക്ക് അടിയന്തര സാഹചര്യത്തിലല്ലാതെ അവധി അനുവദിക്കരുതെന്നും കമ്മിഷൻ അറിയിച്ചിട്ടുണ്ട്.