പാലക്കാട് മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി വി.കെ ശ്രീകണ്ഠന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി വെല്‍ഫെയര്‍ പാര്‍ട്ടി പൊതുസമ്മേളനം നടത്തി. പാലക്കാട് സ്റ്റേഡിയം പരിസരത്ത് നടന്ന പൊതുസമ്മേളനം വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന വൈസ് പ്രസിഡന്റ് റസാഖ് പാലേരി ഉദ്ഘാടനം ചെയ്തു. രാജ്യം നിലനില്ക്കാന് കോണ്‍ഗ്രസ് അധികാരത്തിലെത്തണമെന്നതിനാലാണ് കേരളത്തില്‍ യു.ഡി.എഫിനെ പിന്തുണക്കുന്നതെന്ന് റസാഖ് പാലേരി പറഞ്ഞു. കോണ്‍ഗ്രസ് നേതാവ് അജയ് തറയില്‍ ഉള്‍പ്പെടെ നിരവധി പേര് പരിപാടിയില്‍ സംസാരിച്ചു.
Related News
രാജസ്ഥാനിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തണമെന്ന് മായാവതി
നേരത്തെ ബി.എസ്.പിയുടെ ആറ് എം.എല്‍.എമാരും രാജിവെച്ച് കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു രാഷ്ട്രീയ പ്രതിസന്ധി നേരിടുന്ന രാജസ്ഥാനിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തണമെന്ന് ബി.എസ്.പി അധ്യക്ഷ മായാവതി. ജനാധിപത്യത്തിനുതന്നെ ഭീഷണിയായി മാറുന്ന രാഷ്ട്രീയാന്തരീക്ഷമാണ് രാജസ്ഥാനിലുള്ളത്. രാജസ്ഥാനിൽ അശോക് ഗെഹ്ലോട്ട് സർക്കാരിന് മുന്നോട്ടുപോവാൻ സാധിക്കില്ല. അതുകൊണ്ട് എത്രയും പെട്ടന്ന് രാഷ്ട്രപതി ഭരണം ഏർപ്പെടുത്തണമെന്നും മായാവതി ആവശ്യപ്പെട്ടു. ഗെലോട്ട് ബിഎസ്പിയെ നേരത്തെയും വഞ്ചിച്ചിട്ടുണ്ട്. ബി.എസ്.പി എം.എൽ.എമാരെ സ്വാധീച്ച് കോണ്‍ഗ്രസ് പാളയത്തിലെത്തിച്ചിരുന്നെന്നും മായാവതി ആരോപിച്ചു. തങ്ങളുടെ എം.എല്‍.എമാരെ അവര്‍ തട്ടിയെടുത്തെന്നും, അവരെ കോണ്‍ഗ്രസിലെത്തിച്ചെന്നും മായാവതി ആരോപിച്ചു. […]
ലോക കേരള സഭയുടെ പേരിൽ നടക്കുന്നത് കൊള്ള; കെ മുരളീധരൻ
ലോക കേരള സഭയുടെ പേരിൽ നടക്കുന്നത് കൊള്ളയാണെന്ന ആരോപണവുമായി മുതിർന്ന കോൺഗ്രസ് നേതാവും വടകര എംപിയുമായ കെ മുരളീധരൻ. ഇ കൊള്ളക്ക് ഇന്നല്ലെങ്കിൽ നാളെ മറുപടി നൽകേണ്ടി വരും എന്നും അദ്ദേഹം വ്യക്തമാക്കി. ലോക കേരള സഭയുടെ പേരിൽ നടക്കുന്ന വിവാദങ്ങളിൽ പ്രതികരിക്കുകയായിരുന്നു മുരളീധരൻ. ലോക കേരള സഭ കൊണ്ട് ആർക്കും പ്രയോജനമില്ലെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇന്നലെ പ്രതികരിച്ചിരുന്നു. പ്രവാസികൾക്ക് പ്രയോജനം ഇല്ലാത്തതിനാലാണ് പ്രതിപക്ഷം ബഹിഷ്കരിക്കുന്നത്. ഇത്തരമൊരു പരിപാടി നടത്തുന്നത് സംസ്ഥാന സർക്കാരിനിന്റെ […]
തത്ക്കാലം ഷോക്കില്ല; ഏപ്രില്‍ മാസം വൈദ്യുതി ചാര്‍ജ് വര്‍ധനയില്ല; കഴിഞ്ഞ വര്‍ഷത്തെ താരിഫ് ജൂണ്‍ 30 വരെ തുടരും
സംസ്ഥാനത്ത് വൈദ്യുതി ചാര്‍ജ് വര്‍ധന അടുത്ത മാസം ഉണ്ടാകില്ല. കഴിഞ്ഞ വര്‍ഷത്തെ താരിഫ് തന്നെ ജൂണ്‍ 30 വരെ തുടരാനാണ് തീരുമാനം. താരിഫ് നിശ്ചയിക്കാന്‍ കൂടുതല്‍ സമയം വേണമെന്ന് റെഗുലേറ്ററി കമ്മീഷന് വ്യക്തമാക്കിയിരിക്കുന്നത്. ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് യൂണിറ്റിന് ശരാശരി 25 പൈസ വരെ വര്‍ധിപ്പിച്ച് കഴിഞ്ഞ വര്‍ഷം ജൂണ്‍ 25ന് റെഗുലേറ്ററി കമ്മീഷന് പുതുക്കിയ താരിഫ് ഇറക്കിയിരുന്നു. ഈ ഏപ്രിലില്‍ അടുത്ത താരിഫ് നിശ്ചയിക്കാനുള്ള അപേക്ഷ കെഎസ്ഇബി സമര്‍പ്പിച്ചെങ്കിലും പുതിയ നിരക്ക് പ്രഖ്യാപിക്കുന്നതിന് പകരം കമ്മീഷന് കഴിഞ്ഞ […]