പൊലീസിനെ വിമര്‍ശിക്കാതെയുള്ള കാനത്തിന്റെ പ്രതികരണത്തില്‍ അസ്വാഭാവികതയില്ലെന്നായിരുന്നു മര്‍ദനമേറ്റ എം.എല്‍.എ എല്‍ദോ എബ്രഹാമിന്റെ പ്രതികരണം.സമരമുഖത്ത് ഉണ്ടാകുമ്പോഴുള്ള കാര്യത്തെപ്പറ്റിയാണ് കാനം പറഞ്ഞത്. പൊലീസ് നടപടിയെ പാര്‍ട്ടിയുടെ സംസ്ഥാന നേതൃത്വം അപലപിച്ചതാണെന്നും എല്‍ദോ മീഡിയവണിനോട് പറഞ്ഞു.
