India Kerala

ഇന്ന് ബലിപെരുന്നാള്‍

ഇബ്രാഹിം പ്രവാചകന്റെയും കുടുംത്തിന്റെയും ത്യാഗസ്മരണയില്‍ ഇസ്‌ലാം മത വിശ്വാസികല്‍ ഇന്ന് ഈദുഗാഹുകളിലേക്കും പള്ളികളിലേക്കും പോകും. മഴക്കെടുതിയുടെ പശ്ചാത്തലത്തില്‍ ആഘോഷത്തിനപ്പുറം സേവനത്തിന്റെ ദിനമായ പെരുന്നാള്‍ മാറ്റണമെന്ന ആഹ്വാനവുമായി ഇസ്‌ലാം മത പണ്ഡിതര്‍.

മഹാനായ പ്രവാചകനും കുടുംബവും കടന്നുപോയ പരീക്ഷണത്തിന്റെയും ത്യാഗത്തിന്റെ നാളുകളെ വിശ്വാസികള്‍ ഓര്‍ത്തെടുക്കുന്ന ആഘോഷമാണ് ബലി പെരുന്നാള്‍. ഈദുഗാഹുകളിലും പള്ളികളിലുമായി പെരുന്നാള്‍ നമസ്‌കാരം നടത്തി ബലിയും പൂര്‍ത്തികരിക്കുകയാണ് പതിവ്. സംസ്ഥാന വ്യാപകമായുള്ള മഴക്കെടുതിയുടെ പശ്ചാത്തലത്തില്‍ ആഘോഷം സേവനത്തിന് വഴിമാറണമെന്ന് പാളയം ഇമാം വി.പി സുഹൈബ് മൗലവി ആവശ്യപ്പെട്ടു.

ഈദുഗാഹുകളിലും പള്ളികളും ദുരിതാശ്വാ ഫണ്ടിലേക്കായി ധനം സമാഹരിക്കാന്‍ ജമാഅത്തെ ഇസ് ലാമി സംസ്ഥാന അമീര്‍ എം.ഐ അബ്ദുല്‍ അസീസ് ആഹ്വാനം ചെയ്തു. മഴ തുടരുന്നതിനാല്‍ മലബാറിലും മധ്യകേരളത്തിലും പലയിടത്തും ഈദുഗാഹുകളില്ല. പള്ളികളിലാണ് പെരുന്നാല്‍ നമസ്‌കാരം. തിരുവനന്തപുരത്ത് ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തില്‍ ഉള്‍പ്പെടെ ദക്ഷിണ കേരളത്തില്‍ ഏതാനും സ്ഥലങ്ങളില്‍ ഈദ്ഗാഹുകളില്‍ തന്നെയായിരിക്കും പെരുന്നാല്‍ നമസ്‌കാരം.