ആലുവ എടയാറില്‍ എണ്ണശുദ്ധീകരണശാലയിലേക്ക് കൊണ്ടുവന്ന സ്വര്‍ണം കവര്‍ന്ന കേസില്‍ ഒരാള്‍ അറസ്റ്റില്‍. സ്ഥാപനത്തിലെ മുൻ ഡ്രൈവർ തൊടുപുഴ മുതലക്കോടം സ്വദേശി ബിപിന്‍ ജോര്‍ജ് ആണ് അറസ്റ്റിലായത്. കേസിലെ മറ്റ് പ്രതികളെ തിരിച്ചറിഞ്ഞതായി പൊലീസ് അറിയിച്ചു.
തൊടുപുഴ മുതലക്കോടം സ്വദേശി ബിപിൻ ജോർജിനെയാണ് അറസ്റ്റ് ചെയ്തത്. ഗൂഡാലോചന, കവർച്ചയടക്കമുള്ള വകുപ്പുകളാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്. കേസില്‍ അഞ്ചോളം പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. പ്രതികൾ സംസ്ഥാനം വിട്ടതായി സൂചന ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ പ്രത്യേക അന്വേഷണ സംഘം പിന്തുടരുന്നുണ്ട്.
അറസ്റ്റിലായ ബിപിൻ ജോർജ് സ്ഥാപനത്തിലെ മുൻ ഡ്രൈവറാണ്. സ്വർണം കൊണ്ടുവരുന്നവർ തന്നെ തിരിച്ചറിയുമെന്ന് അറിയാവുന്നത് കൊണ്ട് അക്രമണത്തിൽ പങ്കെടുത്തില്ല. അക്രമണ സ്ഥലത്ത് നിന്ന് മാറി നിർദേശം നൽകുകയായിരുന്നു.
സംഭവത്തിന് തലേ ദിവസം ഇവർ റിഹേഴ്സൽ നടത്തിയിരിന്നു. എറണാകുളത്ത് നിന്നും എടയാറിലെ സ്വര്‍ണ ശുദ്ധീകരണ ശാലയിലേക്ക് കാറില്‍ കൊണ്ടുവന്ന ആറ് കോടി രൂപ വിലമതിക്കുന്ന സ്വര്‍ണമാണ് ബൈക്കിലെത്തിയ സംഘം കവര്‍ന്നത്.
കാറിലുണ്ടായിരുന്ന നാല് ജീവനക്കാരെയും ശുദ്ധീകരണ ശാലയിലെ മറ്റ് ജീവനക്കാരെയും ചോദ്യം ചെയ്തതില്‍ നിന്നുമാണ് അന്വേഷണം മുന്‍ ജീവനക്കാരിലേക്ക് തിരിഞ്ഞത്. തുടര്‍ന്ന് മൊബൈല്‍ നമ്പര്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് മുന്‍ ജീവനക്കാരനായ ബിബിന്‍ ജോര്‍ജിനെ കസ്റ്റഡിയില്‍ എടുത്തത്.