നൂറ് ശതമാതമാനം വിജയം ഉറപ്പാക്കാന്‍ വിദ്യാര്‍ഥിക്ക് എസ്.എസ്.എല്‍.സി പരീക്ഷ എഴുതാന്‍ സ്കൂള്‍ അധികൃതര്‍ അനുമതി നിഷേധിച്ചതായി പരാതി. ആരോഗ്യ പ്രശ്നങ്ങളുള്ളതിനാല്‍ പരീക്ഷ എഴുതുന്നില്ലെന്ന് നിര്‍ബന്ധിച്ച് എഴുതി വാങ്ങിയതായി വിദ്യാര്‍ഥി പറഞ്ഞു. എറണാകുളം ഇടപ്പള്ളി നോര്‍ത്ത് ഗവണ്‍മെന്റ് ഹയര്‍സെക്കണ്ടറി സ്കൂളിലാണ് സംഭവം.എന്നാല്‍ ആരോഗ്യപ്രശ്നങ്ങളില്ലെന്ന് കുട്ടിയുടെ അമ്മ പറഞ്ഞു.
