ഇടമലയാര്‍ ഡാമിന് സമീപം ഉരുള്‍പൊട്ടല്‍ വര്‍ധിക്കുന്നു. പശ്ചിമഘട്ടത്തില്‍ സ്ഥിതി ചെയ്യുന്ന ഡാമിന് സമീപം മാത്രം ഇത്തവണ മൂന്നിടങ്ങളിലാണ് ഉരുള്‍പൊട്ടിയത്.
എറണാകുളം ജില്ലയില്‍ ഇടമലയാര്‍ ഫോറസ്റ്റ് ഡിവിഷനിലെ കുട്ടമ്പുഴ ഗ്രാമപഞ്ചായത്തിലാണ് ഇടമലയാര്‍ അണക്കെട്ട് സ്ഥിതി ചെയ്യുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ ഡാമിനോട് 2 കിലോമീറ്റര്‍ ചുറ്റളവിലായി 3 ഇടങ്ങളില്‍ ഉരുള്‍പൊട്ടിയ ദൃശ്യങ്ങളിലാണിത്.
രണ്ട് ഉരുളുകള്‍ ഡാമിന് മുകള്‍ വശത്തും ഒന്ന് ഡാമിന് താഴ്ഭാഗത്തുമാണ് സംഭവിച്ചത്. ഇത്തവണ ഡാമിന്റെ വൃഷ്ടി പ്രദേശങ്ങളില്‍ കഴിഞ്ഞ തവണയുണ്ടായ മഴ ലഭിക്കാതിരുന്നിട്ടും ഉരുള്‍പൊട്ടല്‍ തുടര്‍സംഭവമായി. 1985ൽ ഇടമലയാർ ജല വൈദ്യുത പദ്ധതിയുടെ ഭാഗമായി നിർമ്മിച്ച ഈ അണക്കെട്ടിന് 373 മീറ്റർ നീളവും, 102 മീറ്റർ ഉയരവുമാണുള്ളത്.