Kerala

ശിവശങ്കറും സ്വപ്നയും പല തവണ ഒരുമിച്ച് വിദേശ യാത്ര നടത്തിയെന്ന് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ്

യു.എ.ഇയിലേക്ക് രണ്ട് തവണ ഒരുമിച്ച് പോയി. ഒമാനില്‍ നിന്ന് ഇന്ത്യയിലേക്ക് ഒരുമിച്ച് മടങ്ങി

എം. ശിവശങ്കറും സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷും പല തവണ ഒരുമിച്ച് വിദേശ യാത്ര നടത്തിയെന്ന് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ്. യു.എ.ഇയിലേക്ക് രണ്ട് തവണ ഒരുമിച്ച് പോയി. ഒമാനില്‍ നിന്ന് ഇന്ത്യയിലേക്ക് ഒരുമിച്ച് മടങ്ങി. സ്വപ്നയും മറ്റൊരാളും ചേര്‍ന്ന് ലോക്കര്‍ തുടങ്ങിയത് ശിവശങ്കറിന്‍റെ നിര്‍ദേശത്തെ തുടര്‍ന്നാണെന്നും എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ്. ഇക്കാര്യത്തില്‍ കൂടുതല്‍ അന്വേഷണം വേണമെന്നും ഇ ഡി ആവശ്യപ്പെട്ടു.

അതിനിടെ ശിവശങ്കറിനെ രൂക്ഷമായി വിമര്‍ശിച്ച് മന്ത്രി ജി.സുധാകരന്‍ രംഗത്തെത്തി. ശിവശങ്കര്‍ ചെയ്തത് മാപ്പര്‍ഹിക്കാത്ത കുറ്റമാണ്. വിശ്വാസത്തിന്‍റെ പേരിലാണ് സ്ഥാനങ്ങള്‍ നല്‍കിയത്. സ്വപ്നയുമായി ശിവശങ്കറിനുള്ള ബന്ധം അപമാനകരമാണ്. ശിവശങ്കർ എന്ന ദുര്‍ഗന്ധത്തെ മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് തുടച്ച് മാറ്റാനായെന്നും മന്ത്രി പറഞ്ഞു.